നാഗ്‌പൂര്: മഹാരാഷ്‌ട്രയിലെ ബാന്ദ്രയില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. അമ്മയ്‌ക്ക് 27 വയസും കുഞ്ഞിന് 18 മാസവുമാണ് പ്രായം. മധ്യപ്രദേശിലെ റെവയില്‍ നിന്നും നാഗ്‌പൂരിലേക്ക് പോകുകയായിരുന്നു ഇവര്‍.
ബാന്ദ്ര ജില്ലയിലെ വായിന്‍ ഗംഗാ പുഴയ്‌ക്ക് കുറുകെയുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോഴാണ് അമ്മയും കുഞ്ഞും ട്രെയിനില്‍ നിന്നും തെറിച്ചു വീണത്. പൂജ ഇഷാന്തും അവരുടെ ആണ്‍കുട്ടി അധര്‍വ ഇഷാന്തുമാണ് കൊല്ലപ്പെട്ടത്.
ശുചിമുറിയിലേക്ക് പോയ പൂജയേയും കുട്ടിയേയും കാണാതായതിനെ തുടര്‍ന്ന് കൂടെ യാത്രചെയ്‌തിരുന്നു പൂജയുടെ ഭര്‍ത്താവ് ഇഷാന്ത് റെില്‍വെ അധികൃതരെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജയുടെ മൃതദേഹം പാലത്തില്‍ കുടുങ്ങികിടക്കുന്ന നിലയിലും കുട്ടിയുടെ മൃതദേഹം പുഴയിലും കണ്ടെത്തിയത്.
കുട്ടിയെ പൂജയുടെ കൈയില്‍ നിന്ന് വഴുതിപോയതിനെ തുടര്‍ന്നായിരിക്കാം അപകടം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
ALSO READ:മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ലൈംഗികച്ചുവയോടെ 'ബുള്ളി ഭായി'യില്‍ : എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ