ETV Bharat / bharat

എമ്പുരാന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് ഇനി മണിക്കൂറുകള്‍; അറിയിപ്പുമായി മോഹന്‍ലാല്‍

L2E Empuraan first look announcement poster മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ എമ്പുരാന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.

author img

By ETV Bharat Kerala Team

Published : Nov 10, 2023, 6:18 PM IST

Empuraan first look announcement  Mohanlal  Empuraan  L2E  Empuraan first look announcement poster  Empuraan first look  എമ്പുരാന്‍ ഫസ്‌റ്റ് ലുക്ക്  എമ്പുരാന്‍  മോഹന്‍ലാല്‍  എമ്പുരാന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  L2E Empuraan
Empuraan first look announcement poster

സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് എല്‍2ഇ 'എമ്പുരാന്‍' (L2E Empuraan). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ (Mohanlal).

നാളെ (നവംബര്‍ 11) വൈകിട്ട് അഞ്ച് മണിക്ക് എമ്പുരാന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Empuraan first look poster) റിലീസ് ചെയ്യുമെന്നാണ് താരം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും 'എമ്പുരാന്‍റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങും.

'എമ്പുരാന്‍റെ' ഫസ്‌റ്റ് ലുക്ക് അനൗന്‍സ്‌മെന്‍റ്‌ പോസ്‌റ്ററും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എമ്പുരാനെ കുറിച്ചുള്ള അതേ അപ്‌ഡേറ്റ് പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു (Empuraan first look announcement poster).

  • " class="align-text-top noRightClick twitterSection" data="">

Also Read: L2 Empuraan First Schedule Ends: എമ്പുരാന്‍ ആദ്യ ഷെഡ്യൂളിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ്; ലൊക്കേഷന്‍ ചിത്രവുമായി താരം

നിലവില്‍ 'എമ്പുരാന്‍റെ' ചിത്രീകരണം പുരോഗമിക്കുകയാണ്. 'എമ്പുരാന്‍റെ' ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ വിവരം സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തീകരിച്ച ശേഷം സെറ്റില്‍ നിന്നുള്ള പൃഥ്വിരാജിന്‍റെ ചിത്രവും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു.

ഒക്‌ടോബര്‍ അഞ്ചിനായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലഡാക്കിലും ഡല്‍ഹിയിലുമായിരുന്നു 'എമ്പുരാന്‍റെ' ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളാണ് ചിത്രത്തിന്‍റേതായി ഉള്ളതെന്നാണ് സൂചന. ഹോളിവുഡ് സിനിമയ്‌ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് സിനിമയ്‌ക്കായി അണിയറപ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നും സൂചനയുണ്ട്.

Also Read: എമ്പുരാനായി പൃഥ്വിരാജിന്‍റെ ലൊക്കേഷന്‍ ഹണ്ടിങ്; യുകെയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് താരം

അതേസമയം 2022 ഓഗസ്‌റ്റിലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.

ആശിര്‍വാദ് സിനിമാസിനൊപ്പം, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'എമ്പുരാന്‍റെ' നിര്‍മാണം നിര്‍വഹിക്കുക. ആന്‍റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'എമ്പുരാന്‍'.

ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല, മറിച്ച് പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാനെ നിര്‍മാതാക്കള്‍ വിഭാവനം ചെയ്‌തിരിക്കുന്നതെന്ന് മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സ്‌റ്റീഫന്‍ നെടുമ്പള്ളി അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാകും സിനിമയുടെ കഥ വികസിക്കുന്നത്. അതേസമയം സായിദ് മസൂദ് എന്ന കഥാപാത്രത്തെയാകും ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക.

Also Read: ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്നും രണ്ടാം ഭാഗത്തിന് തുടക്കം, എമ്പുരാന്‍ ലൂസിഫറിന് മുകളില്‍ നില്‍ക്കുമെന്ന് മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.