ETV Bharat / bharat

Mohanlal movie Vrushabha മോഹന്‍ലാലും കൂട്ടരും മുംബൈയില്‍; വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു - Mohanlal at Mumbai

Vrushabha second schedule മൈസൂരില്‍ വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മുംബൈയില്‍ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചു.

Mohanlal movie Vrushabha  Vrushabha  Mohanlal  Vrushabha second schedule starts  Vrushabha second schedule  മോഹന്‍ലാലും കൂട്ടരും മുംബൈയില്‍  മോഹന്‍ലാല്‍  വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു  വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍  വൃഷഭ രണ്ടാം ഷെഡ്യൂള്‍  വൃഷഭ  വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍  Vrushabha first schedule  Mohanlal at Mumbai  മോഹന്‍ലാല്‍ മുംബൈയില്‍
Mohanlal movie Vrushabha
author img

By ETV Bharat Kerala Team

Published : Oct 14, 2023, 12:18 PM IST

മോഹൻലാലിന്‍റെ (Mohanlal) ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നായ 'വൃഷഭ' (Vrushabha) പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 'വൃഷഭ'യുടെ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ ആരംഭിച്ചു (Vrushabha second schedule starts). ഒക്ടോബർ നവംബർ മാസങ്ങളിലായി 'വൃഷഭ'യുടെ രണ്ടാം ഷെഡ്യൂള്‍ പൂർത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിനൊപ്പം റോഷന്‍ മേക്കയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ സഹ്‌റ എസ് ഖാന്‍, ഷാനയ കപൂര്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'വൃഷഭ'യുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം മൈസൂരിൽ ആയിരുന്നു. ജൂലൈ 22നായിരുന്നു ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം ആരംഭിച്ചത് (Vrushabha first schedule). മോഹൻലാൽ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവര്‍ അടങ്ങുന്നതായിരുന്നു 'വൃഷഭ'യുടെ ആദ്യ ഷെഡ്യൂള്‍.

Also Read: Vrushabha first schedule വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ മൈസൂരില്‍ പൂര്‍ത്തിയായി

സിനിമയെ മികച്ച രീതിയിൽ തിയേറ്ററുകളില്‍ എത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് അണിയറപ്രവർത്തകർ. നിരവധി പ്രമുഖരാണ് സിനിമയുടെ ഭാഗമാകുന്നത്. ഹോളിവുഡ് സിനിമകളുടെ നിർമാതാവും സഹ നിർമാതാവുമായ നിക്ക് തുർലോ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഇതിന് പിന്നാലെ 'വൃഷഭ'യുടെ ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്‌ന്‍ കൂടി എത്തുന്നതോടു കൂടി സിനിമ ബിഗ് സ്‌കെയിലിലേയ്‌ക്ക് നീങ്ങുകയാണ്. പ്രഭാസിന്‍റെ 'ബാഹുബലി', അല്ലു അര്‍ജുന്‍റെ 'പുഷ്‌പ', മോഹന്‍ലാലിന്‍റെ 'പുലിമുരുകന്‍', രജനികാന്തിന്‍റെ 'എന്തിരന്‍', 'ഗജിനി', 'ശിവാജി' തുടങ്ങി ബിഗ് ബജറ്റ് ചിത്രങ്ങളിലെല്ലാം പീറ്റര്‍ ഹെയ്‌നിന്‍റെ സാന്നിധ്യം പ്രകടമായിരുന്നു.

ഇമോഷൻസ് കൊണ്ടും വിഎഫ്എക്‌സ്‌ കൊണ്ടും മികച്ച ദൃശ്യാനുഭവമാകും 'വൃഷഭ' പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നന്ദ കിഷോര്‍ ആണ് സിനിമയുടെ സംവിധാനം. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സംവിധായകന്‍ പ്രതികരിച്ചിരുന്നു. സിനിമയ്‌ക്ക് വേണ്ടി കഠിനാധ്വാനം ചെയ്‌ത മുഴുവന്‍ ടീമിനും സംവിധായകന്‍ നന്ദി അറിയിച്ചു.

Also Read: 'വൃഷഭ ഫ്രെയിമിലേയ്‌ക്കുള്ള ആദ്യ ചുവടുവയ്പ്പ്‌!'; ലൊക്കോഷന്‍ ചിത്രവുമായി മോഹന്‍ലാല്‍

'മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്‍റെ ദൈനം ദിന ലക്ഷ്യങ്ങൾ നേടി എടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌ത എന്‍റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും ഞാന്‍ നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ സാർ, റോഷൻ, ഷാനയ, രാഗിണി, ശ്രീകാന്ത് എന്നിവർ സമയ പരിധികൾ തരണം ചെയ്യാൻ രാപ്പകല്‍ ഇല്ലാതെ പ്രയത്നിച്ചു. പുലിമുരുകന് ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്‌നും വീണ്ടും ഒന്നിക്കുന്നതാണ് ഹൈലൈറ്റ്. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തി എടുക്കുകയും ചെയ്‌തു.' -നന്ദ കിഷോര്‍ പറഞ്ഞു.

സിനിമയുടെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ദസറ ദിനത്തില്‍ 'വൃഷഭ'യുടെ റിലീസ് തീയതി പുറത്തുവിടും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ 2024ൽ 4500ഓളം സ്ക്രീനുകളിലാകും ചിത്രം റിലീസിനെത്തുക.

ബാലാജി ടെലിഫിലിംസിന്‍റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്‌ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ, എവിഎസ് സ്‌റ്റുഡിയോസിന്‍റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്‌റ്റ് സ്‌റ്റെപ് മൂവീസിന്‍റെ ബാനറിൽ വിശാൽ ഗുർനാനി, ശ്യാം സുന്ദർ, ജൂറി പരേഖ് മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ശബരി ആണ് പിആര്‍ഒ.

Also Read: Nick Thurlow| മോഹൻലാലിന്‍റെ 'വൃഷഭയ്‌ക്ക്' ഹോളിവുഡ് ടച്ച്; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തർലോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.