ETV Bharat / bharat

'ലോകത്തോട് പ്രസംഗിക്കുന്നത് ഇവിടെ നടപ്പാക്കൂ' ; മോദിയെ പരിഹസിച്ച് ചിദംബരം - ചിദംബരം മോദി പുതിയ വാര്‍ത്ത

ബ്രിട്ടന്‍ ആതിഥേയത്വം വഹിച്ച ജി7 ഉച്ചകോടിയില്‍ വെര്‍ച്വലായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്.

P Chidambaram vs Modi G7 summit Modi speech Chidambaram on Twitter PM Modi's speech at G7 summit modi' Modi's G7 speech PM Modi twitter chidambaram on modi modi news India news India at G7 ജി7 ഉച്ചകോടി ചിദംബരം വിമര്‍ശനം വാര്‍ത്ത ചിദംബരം മോദി വിമര്‍ശനം വാര്‍ത്ത ജി7 ഉച്ചകോടി മോദി പ്രസംഗം വിമര്‍ശനം വാര്‍ത്ത ജി7 ഉച്ചകോടി പ്രധാനമന്ത്രി പ്രസംഗം വാര്‍ത്ത ചിദംബരം മോദി പുതിയ വാര്‍ത്ത ജി7 ഉച്ചകോടി ഇന്ത്യ പുതിയ വാര്‍ത്ത
ജി7 ഉച്ചകോടി : പ്രധാനമന്ത്രിയുടെ പ്രസംഗം പ്രചോദനവും വിരോധാഭാസവുമെന്ന് ചിദംബരം
author img

By

Published : Jun 14, 2021, 12:34 PM IST

ന്യൂഡല്‍ഹി : ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഒരേ സമയം പ്രചോദനപരവും വിരോധാഭാസവുമാണെന്ന് ചിദംബരം പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.

  • Because India is an outlier as far as the fight against Covid 19 is concerned. We are the most infected and least vaccinated country (as a proportion of the population).

    — P. Chidambaram (@PChidambaram_IN) June 14, 2021 " class="align-text-top noRightClick twitterSection" data=" ">

'ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഒരേ സമയം പ്രചോദനപരവും വിരോധാഭാസവുമാണ്. ലോകത്തോട് പ്രസംഗിക്കുന്ന കാര്യങ്ങൾ മോദി സർക്കാർ ഇന്ത്യയിൽ നടപ്പാക്കണം' - ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ഉച്ചകോടിയില്‍ പ്രധാനമന്ത്രി വെര്‍ച്വലായി പങ്കെടുത്തതിനേയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു. നേരിട്ട് പങ്കെടുക്കാത്ത ഒരേയൊരു നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നത് ഖേദകരമാണ്. കൊവിഡ് ഇന്ത്യയെ ബാധിയ്ക്കുന്നില്ല എന്ന രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്.

  • PM Modi’s speech at the G7 Outreach meeting is inspiring as well as ironic

    The Modi government should practise in India what it preaches to the world

    It is sad that PM Modi was the only Guest not physically present at the Outreach meeting. Ask yourself why?

ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നതും ജനസംഖ്യാനുപാതത്തില്‍ ഏറ്റവും കുറവ് പ്രതിരോധ കുത്തിവയ്പ് നൽകുന്നതുമായ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Read more: കൊവിഡില്‍ പിന്തുണ ; ജി7 ഉച്ചകോടിയിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ രാജ്യങ്ങൾക്ക് ജി7 ഉച്ചകോടിയില്‍ നന്ദി പറഞ്ഞ പ്രധാനമന്ത്രി ആഗോള തലത്തിൽ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയും അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.