ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ നാളെ ക്രിസ്‌മസ് വിരുന്ന് നടക്കും. ഉച്ചയ്ക്ക് 12 30 നാണ് വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് വിരുന്ന് സംഘടിപ്പിക്കുന്നത്(Prime Minister Modi Arranged Christmas Feast 2023).
വിവിധ മത മേലധ്യക്ഷന്മാര്‍, ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാര്‍ ക്രൈസ്‌തവ വിഭാഗത്തിലെ പ്രമുഖര്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തെ ക്രൈസ്‌ത വിശ്വാസികളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനും ഒപ്പം നിറുത്താനും പാര്‍ട്ടി രാജ്യമെങ്ങും വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്‌മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ബിജെപി സംസ്ഥാന നേതൃതം നടത്തുന്ന സ്നേഹയാത്ര ഇതിന്‍റെ ഭാഗമാണ്.
ഡിസംബര്‍ 21 ന് കേരളത്തില്‍ ആരംഭിച്ച സ്‌നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. സ്‌നഹയാത്രയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും ക്രിസ്‌മസ് സന്ദേശം എല്ലാവിടുകളില്‍ എത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശമെന്നും കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.ഡിസംബർ 30 വരെ സ്നേഹ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം.