ETV Bharat / bharat

Mob Lynching Alwar | ആൾക്കൂട്ട കൊലപാതകം വീണ്ടും ; രാജസ്ഥാനിൽ ഗ്രാമവാസികളുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക് - ആൾക്കൂട്ട മർദനത്തിൽ ഒരു മരണം

രാജസ്ഥാനിൽ മരം മുറിക്കാൻ പോയ മൂന്ന് യുവാക്കൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി

Mob Lynching Alwar  mab attack man died alwar  mob  rajasthan mob attack  ആൾക്കൂട്ട ആക്രമണം  ആൾക്കൂട്ട കൊലപാതകം  ആൾക്കൂട്ട മർദനത്തിൽ ഒരു മരണം  രാജസ്ഥാനിൽ ആൾക്കൂട്ട കൊലപാതകം
Mob Lynching Alwar
author img

By

Published : Aug 18, 2023, 11:04 PM IST

ജയ്‌പൂർ : രാജസ്ഥാനിൽ ആൾക്കൂട്ട മർദനത്തിൽ ഒരു മരണം. അൽവാർ ജില്ലയിലെ ഹർസോറ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 27 കാരനായ വസീം ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വസീമും രണ്ട് ബന്ധുക്കളും ചേർന്ന് മരം മുറിക്കാൻ റാംപൂരിലേക്ക് പോയതായിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് വനം വകുപ്പ് പട്രോളിങ് നടത്തുന്നതായി ഇവർക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ മൂവരും തങ്ങളുടെ പിക്കപ്പ് വാനും എടുത്ത് ഹർസോറയിലേക്ക് തിരിച്ചു. എന്നാൽ വനം വകുപ്പ് ഇവരെ പിന്തുടര്‍ന്നു. ഇതിനിടയിൽ പിക്കപ്പ് വാൻ മറികടന്ന് ജെസിബിയിൽ വന്ന ഒരു സംഘം ആളുകൾ യുവാക്കളെ തടയുകയായിരുന്നു.

ശേഷം പിക്കപ്പ് വാഹനത്തിൽ നിന്നും യുവാക്കളെ വലിച്ചിറക്കി ജെസിബിയിലുണ്ടായിരുന്ന പത്തോളം പേർ ആക്രമിച്ചു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വസീമിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ പൊലീസ് ഇതുവരെ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിക്കേറ്റ രണ്ട് പേരുടെ ചികിത്സ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം : ഒരാഴ്‌ച മുൻപാണ് ബിഹാറിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ക്രൂരമായി ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്‌തത്. ഗയ നഗരത്തിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കൈ രണ്ടും ശരീരത്തോട് ചേര്‍ത്തുകെട്ടി നടത്തിയ ആക്രമണം ഇവര്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

യുവാവിനെ ഒരുകൂട്ടമാളുകള്‍ ബലമായി വിവസ്‌ത്രനാക്കി കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് കയറുപയോഗിച്ച് കെട്ടിയ ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. തുടര്‍ന്ന് കുറച്ചുപേർ ചേര്‍ന്ന് ഇയാളുടെ തലമുടിയും മീശയുമെല്ലാം വടിച്ചുകളയുകയും ചെയ്‌തു. യുവാവ് കരഞ്ഞ് അപേക്ഷിക്കുന്നത് മുഖവിലയ്‌ക്കെടുക്കാതെയാണ് ആൾക്കൂട്ടം ഇയാളെ അതിക്രൂരമായി മർദിച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.

യുവാവിനെതിരായ മോഷണക്കുറ്റം പൊലീസില്‍ അറിയിക്കുന്നതിന് പകരം മുരാർപൂർ പ്രദേശത്തെ ചിലര്‍ നിയമം കൈയിലെടുത്തു. സംഭവത്തില്‍ വേഗത്തില്‍ നടപടിയുണ്ടാകും. വീഡിയോയില്‍ കാണുന്ന കുറ്റവാളികൾ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read More : Mob Violence| മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ വിവസ്‌ത്രനാക്കി തലമുണ്ഡനം ചെയ്‌ത് ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം; കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.