ETV Bharat / bharat

ഉത്തരേന്ത്യക്കാർക്കെതിരെ വിദ്വേഷ പ്രസംഗം: 16 വർഷത്തിന് ശേഷം മാപ്പ് പറഞ്ഞ് രാജ് താക്കറെ; കേസ് ഡൽഹി കോടതി തീർപ്പാക്കി - A court in Delhi has disposed a case Thackeray

2007 മാർച്ച് 9 ന് മുംബൈയിലെ സിയോൺ ഷൺമുഖാനന്ദ് ഓഡിറ്റോറിയത്തിൽ എംഎൻഎസ് സ്ഥാപക ദിനാഘോഷത്തിനിടെ രാജ് താക്കറെ ഉത്തരേന്ത്യക്കാരെ ഭീഷണിപ്പെടുത്തി നടത്തിയ പരാമർശമാണ് 16 വർഷം നീണ്ടു നിന്ന നിയമപോരാട്ടത്തിലേക്ക് നയിച്ചത്

MNS chief Raj Thackeray  ഉത്തരേന്ത്യക്കാർക്കെതിരെ വിദ്വേഷ പ്രസംഗം  16 വർഷത്തിനൊടുവിൽ മാപ്പ് പറഞ്ഞ് രാജ് താക്കറെ  എംഎൻഎസ് സ്ഥാപക ദിനാഘോഷത്തിനിടെ രാജ് താക്കറെ  മഹാരാഷ്‌ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ  സുധീറാണ് താക്കറെയ്‌ക്കെതിരെ ഹർജി സമർപ്പിച്ചത്
രാജ് താക്കറെ
author img

By

Published : May 12, 2023, 8:42 AM IST

ജംഷഡ്‌പൂർ: മഹാരാഷ്‌ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ 16 വർഷം മുമ്പ് ഒരു പരിപാടിയിൽ നടത്തിയ ആക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട കേസ് ഡൽഹിയിലെ തീസ് ഹസാരി കോടതി തീർപ്പാക്കി. കേസിൽ താക്കറെയുടെ മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ട് ജസ്‌റ്റിസ് ജസ്‌മീത് സിങ്ങാണ് കേസ് തീർപ്പാക്കിയത്. ജംഷഡ്‌പൂർ സിവിൽ കോടതിയിലെ അഭിഭാഷകനായ സുധീർ കുമാർ പപ്പുവാണ് താക്കറെയ്‌ക്കെതിരായ ഹർജി സമർപ്പിച്ചിരുന്നത്.

2007 മാർച്ച് 9 ന് മുംബൈയിലെ സിയോൺ ഷൺമുഖാനന്ദ് ഓഡിറ്റോറിയത്തിൽ എംഎൻഎസ് സ്ഥാപക ദിനാഘോഷത്തിനിടെ രാജ് താക്കറെ ഉത്തരേന്ത്യക്കാരെ ഭീഷണിപ്പെടുത്തി നടത്തിയ പരാമർശമാണ് 16 വർഷം നീണ്ടു നിന്ന നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഉത്തരേന്ത്യക്കാരോട് മഹാരാഷ്‌ട്രയിൽ മറാത്തികളെ ബഹുമാനിക്കണമെന്നും അല്ലാത്തപക്ഷം അവരെ അടിക്കണമെന്നും അവരുടെ ചെവിയിൽ പിടിച്ച് ആട്ടിയോടിക്കണമെന്നുമാണ് താക്കറെ പ്രസംഗിച്ചത്. പരിപാടി നടന്ന ദിവസം സൊനാരി പൊലീസ് സ്റ്റേഷനിൽ താക്കറെയ്‌ക്കെതിരെ പരാതി നൽകി രണ്ട് ദിവസത്തിന് ശേഷം 2007 മാർച്ച് 13-ന് ജംഷഡ്‌പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ താക്കറെയ്‌ക്കെതിരെ സുധീർ ആദ്യം ഹർജി സമർപ്പിക്കുകയായിരുന്നു.

പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് സുധീർ പറഞ്ഞിരുന്നു. 2007 ഏപ്രിൽ 11ന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ, 153 ബി, 504 വകുപ്പുകൾ പ്രകാരം കോടതി എംഎൻഎസ് മേധാവി രാജ് താക്കറെയ്‌ക്കെതിരെ സമൻസ് അയച്ചു. എന്നാൽ, എംഎൻഎസ് മേധാവി രാജ് താക്കറെ തന്‍റെ അഭിഭാഷകൻ മുഖേന സുപ്രീം കോടതിയിലും ജാർഖണ്ഡ് ഹൈക്കോടതിയിലും ഈ പരാതിക്കെതിരെ നിരവധി ഹർജികൾ സമർപ്പിച്ചു. ക്രമസമാധാന പ്രശ്‌നത്തെത്തുടർന്ന് കേസ് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജികൾ.

സെപ്റ്റംബറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളിലൊന്നിൽ ജാർഖണ്ഡ് കോടതിയിൽ ഹാജരാകാൻ തനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ കേസിൽ വാദം കേൾക്കുന്നതിനാൽ ക്രമസമാധാനത്തെക്കുറിച്ച് ജാർഖണ്ഡ് സർക്കാരിനോട് അഭിപ്രായം തേടണമെന്നും രാജ് താക്കറെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതി കേസ് ജംഷഡ്‌പൂർ കോടതിയിൽ നിന്ന് ഡൽഹിയിലെ തീസ് ഹസാരി കോടതിയിലേക്ക് മാറ്റി. ഒടുക്കം എംഎൻഎസ് മേധാവി രാജ് താക്കറെയ്‌ക്കെതിരെ 2012 ഡിസംബർ 16-ന് ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ഉറപ്പാക്കാൻ മുംബൈ കമ്മിഷണർക്ക് നിർദേശം നൽകി.

അതേസമയം കോടതിയുടെ ഉത്തരവിനെതിരെ എംഎൻഎസ് മേധാവി രാജ് താക്കറെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 482 പ്രകാരം ജാമ്യമില്ല വാറണ്ട് സ്‌റ്റേ ചെയ്യാനും കേസ് റദ്ദാക്കാനും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഡൽഹി കോടതിയിൽ താക്കറെ നിരുപാധികം മാപ്പ് പറഞ്ഞു. ഒടുക്കം എംഎൻഎസ് മേധാവി രാജ് താക്കറെയുടെ മാപ്പപേക്ഷ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്‌മീത് സിങ്ങിന്‍റെ ബെഞ്ച് അംഗീകരിക്കുകയും കേസ് തീർപ്പാക്കുകയും ചെയ്യുകയായിരുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ഹർജിക്കാരനായ അഭിഭാഷകൻ സുധീർ കുമാർ പപ്പു, ഇത് ഉത്തരേന്ത്യക്കാരുടെയും ബിഹാറികളുടെയും ഹിന്ദി സംസാരിക്കുന്നവരുടെയും വിജയമാണെന്ന് പറയുകയും വിജയത്തിന് കോടതികളോടും തന്‍റെ അനുയായികളോടും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.