ETV Bharat / bharat

പ്രിയ രമണിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എം.ജെ. അക്‌ബർ - പ്രിയ രമണി വാർത്ത

സമൂഹമാധ്യമങ്ങളിൽ #മീടൂ പ്രചരണം നടന്നുകൊണ്ടിരിക്കെയാണ് പ്രിയ രമണി അക്‌ബറിനെതിരെ രംഗത്തെത്തിയത്

MJ Akbar against Priya Ramani  MJ Akbar news  Priya Ramani news  Priya ramani #metoo  പ്രിയ രമണിക്കെതിരെ എം.ജെ. അക്‌ബർ  എം.ജെ. അക്‌ബർ വാർത്ത  പ്രിയ രമണി വാർത്ത  പ്രിയ രമണി #മീടൂ
പ്രിയ രമണിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എം.ജെ. അക്‌ബർ
author img

By

Published : Mar 25, 2021, 2:53 AM IST

Updated : Mar 25, 2021, 6:23 AM IST

ന്യൂഡൽഹി: മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസ് തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രി മുബാഷർ ജാവേദ് അക്ബർ ഡൽഹി ഹൈക്കോടതിയിൽ. ജസ്റ്റിസ് മുക്ത ഗുപ്‌തയുടെ ബെഞ്ച് ഇന്ന് ഹർജിയിൽ വാദം കേൾക്കും. ലൈംഗിക പീഡന ആരോപണമുന്നയിച്ച പ്രിയ രമണിക്കെതിരെ നല്‍കിയ മാനനഷ്‌ടക്കേസിൽ അവരെ കുറ്റവിമുക്തയാക്കിയതിനെതിരെയാണ് അക്ബർ ഹൈക്കോടതിയെ സമീപിച്ചത്.

വിദേശകാര്യമന്ത്രിയായിരുന്ന അക്ബർ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തല്‍. ഇതിനെതിരെയാണ് അക്ബർ മാനനഷ്‌ടക്കേസ് നൽകിയത്. സമൂഹമാധ്യമങ്ങളിൽ #മീടൂ പ്രചരണം നടന്നുകൊണ്ടിരിക്കെയാണ് പ്രിയ രമണി അക്‌ബറിനെതിരെ രംഗത്തെത്തിയത്. ഇതേ തുടർന്ന് 2018 ഒക്ടോബർ 17 ന് അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.

Last Updated : Mar 25, 2021, 6:23 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.