ഐസ്വാൾ: മിസോറാമിൽ 184 പേർക്ക് കൊവിഡ്. ഐസ്വാളിനടുത്തുള്ള സോറം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 9,252 ആയി.7094 പേർ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ 2129 സജീവ കേസുകളുണ്ട്. ഐസ്വാളാണ് ഏറ്റവും കൂടുതൽ സജീവ കൊവിഡ് കേസുകളുള്ള ജില്ല. 1613 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതേസമയം ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ട്. 4,329 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 4,22,436 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,52,28,996 ആയി. സജീവ കേസുകൾ 33,53,765 ആണ്.
Also read: കൊവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമായത് 269 ഡോക്ടര്‍മാര്‍ക്ക്