ETV Bharat / bharat

ഭൂമി തർക്കം; സ്‌ത്രീയെ അർധനഗ്നയാക്കി തല മുണ്ഡനം ചെയ്‌ത് നാലംഗ സംഘം - യുപിയിൽ യുവതിക്ക് നേരെ ആക്രമണം

ഭൂമി തർക്കം പരിഹരിക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു സ്‌ത്രീയെ അക്രമികൾ മർദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു

Miscreants removed the woman clothes and got her head shaved  Miscreants removed the woman clothes and got her head shaved in UP  Miscreants in UP  സ്‌ത്രീയെ അർധനഗ്നയാക്കി തല മുണ്ഡനം ചെയ്‌ത് നാലംഗസംഘം  സ്‌ത്രീയെ അക്രമിച്ച് സാമൂഹിക വിരുദ്ധർ  സ്‌ത്രീയെ അപമാനിച്ച് സംഘം  യുപിയിൽ യുവതിക്ക് നേരെ ആക്രമണം  യുപിയിൽ സ്‌ത്രീയെ ആക്രമിച്ച സംഘം പൊലീസ് പിടിയിൽ
ഭൂമി തർക്കം; സ്‌ത്രീയെ അർധനഗ്നയാക്കി തല മുണ്ഡനം ചെയ്‌ത് നാലംഗസംഘം
author img

By

Published : Jul 10, 2022, 12:54 PM IST

സുല്‍ത്താന്‍പൂര്‍ (ഉത്തർപ്രദേശ്): അയൽവാസിയുമായുള്ള ഭൂമി തർക്കത്തെ തുടർന്ന് സ്‌ത്രീയെ അർധനഗ്നയാക്കി തല മുണ്ഡനം ചെയ്‌ത് നാലംഗസംഘം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ഗ്രാമത്തിലെ തന്നെയുള്ള രാം പ്രസാദുമായി സ്‌ത്രീ ഭൂമി തർക്കത്തിലായിരുന്നു.

സ്‌ത്രീയെ അർധനഗ്നയാക്കി തല മുണ്ഡനം ചെയ്‌ത് അക്രമികൾ

തുടർന്ന് പ്രശ്‌ന പരിഹാരം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്‌ത്രീയെ ജൂൺ 21ന് രാം പ്രസാദും സംഘവും വീട്ടിലേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കി. തുടർന്ന് അക്രമികൾ സ്‌ത്രീയെ അർധനഗ്നയാക്കി ക്രൂരമായി മർദിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം (ജൂൺ 26) സ്‌ത്രീ പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്‌തു. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സതീഷ് ശുക്ല പറഞ്ഞു.

Also read: അക്രമികളെ ചെരുപ്പുകൊണ്ട് അടിച്ചൊതുക്കി യുവതി, ഒടുവിൽ കാലിൽ വീണ് ക്ഷമാപണം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.