ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് വീര മൃത്യു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ദേരാ കി ഗലിയിലാണ് സൈനിക ട്രക്കുകള്‍ക്ക് നേരെ ആക്രമണം നടന്നത്(Militants Attacked An Army Vehicle In Poonch). ആക്രമണത്തെത്തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞു. കൂടുതല്‍ സൈനികരും സ്ഥലത്തെത്തി. സ്ഥലത്ത് വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ പൂഞ്ച് മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകര ആക്രമണമാണിത്. കഴിഞ്ഞ മാസം നടന്ന ആക്രമണത്തില്‍ രണ്ട് ആര്‍മി ക്യാപ്റ്റന്‍മാര്‍ അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രജൗരിയിലെ കലാക്കോട്ടെ മേഖലയില്‍ ഭീകരവിരുദ്ധ നീക്കത്തിനിടെയായിരുന്നു അഞ്ചു സൈനികര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്.
ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക് - കശ്‌മീര്‍ അശാന്തിയിലേക്ക്
Militants Attacked An Army Vehicle In Poonch: ജമ്മു കശ്‌മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
Published : Dec 21, 2023, 6:35 PM IST
|Updated : Dec 21, 2023, 10:49 PM IST