ശ്രീനഗർ : ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഓപ്പറേഷനിൽ കൊല്ലപ്പെട്ടയാളുടെ വ്യക്‌തി വിവരങ്ങളും സംഘടനബന്ധവും പരിശോധിച്ച് വരികയാണ്. മേഖലയിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു. തെരച്ചിൽ പുരോഗമിക്കുകയാണെന്നും കശ്മീർ സോൺ പൊലീസ് ഒരു ട്വീറ്റിൽ വ്യക്തമാക്കി.
'കുൽഗാം ജില്ലയിലെ ഹൂറ ഗ്രാമത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. പൊലീസും സുരക്ഷ സേനയും ഓപ്പറേഷൻ തുടരുകയാണ്. ഒരു ജെകെപി ഉദ്യോഗസ്ഥന് പരിക്കേറ്റു. ഓപ്പറേഷൻ പുരോഗമിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നു' - കശ്മീർ സോൺ പൊലീസ് പറഞ്ഞു.
വടക്കൻ കശ്മീരിലെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ അജ്ഞാത തീവ്രവാദികളെ വധിച്ചതായി ജമ്മു കശ്‌മീർ പൊലീസ് അവകാശപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കുൽഗാമിലെ വെടിവയ്പ്പ്. സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിൽ കുപ്‌വാരയിലെ മച്ചൽ മേഖലയിലെ കാലാ ജംഗിളിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് തീവ്രവാദികളെയാണ് വധിച്ചത്.
നേരത്തെ ജൂൺ ഒന്നിന്, വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ക്രീരി പ്രദേശത്ത് നിന്ന് രണ്ട് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദി കൂട്ടാളികളെ അറസ്റ്റ് ചെയ്‌തിരുന്നു. അവരുടെ കൈവശം നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടു. ക്രീരി ബാരാമുള്ളയിലെ വാർപോറ ഏരിയയിൽ സ്ഥാപിച്ച ചെക്ക് പോയിന്റിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായി നീങ്ങുകയായിരുന്ന രണ്ടുപേരിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്.
നുഴഞ്ഞുകയറിയ നാല് അജ്ഞാത തീവ്രവാദികളെ വധിച്ച് സുരക്ഷ സേന ; അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് വടക്കൻ കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നാല് അജ്ഞാത തീവ്രവാദികളെ (Four militants ) സുരക്ഷ സേന വെടിവച്ച് കൊലപ്പെടുത്തിയത്. വടക്കൻ കശ്‌മീരിന്‍റെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ (Kupwara) മച്ചാൽ (Machhal) മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് തീവ്രവാദികളെ വധിച്ചുവെന്ന് കശ്‌മീർ സോൺ പൊലീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഒരു സംയുക്ത ഓപ്പറേഷനിൽ, കുപ്‌വാരയിലെ മച്ചാൽ സെക്‌ടറിലെ കാലാ ജംഗിളിൽ (Kala Jungle) പാക്- അധീന ജമ്മു കശ്‌മീരിൽ നിന്ന് ഞങ്ങളുടെ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് തീവ്രവാദികളെ സൈന്യവും പൊലീസും ചേർന്ന് വധിച്ചുവെന്നാണ് പൊലീസ് വക്താവ് അറിയിച്ചിരുന്നത്. വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) സൈന്യവുമായുള്ള സംയുക്ത ഓപ്പറേഷനിൽ രണ്ട് അജ്ഞാത തീവ്രവാദികളെ വെടിവച്ചു കൊന്നതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ച് ഒരാഴ്‌ചയ്ക്കിടെയായിരുന്നു വീണ്ടും വെടിവയ്പ്പ്.
ALSO READ : Four militants killed| വടക്കൻ കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; 4 അജ്ഞാത തീവ്രവാദികളെ വധിച്ച് സുരക്ഷ സേന
കുപ്‌വാരയിലെ ഹന്ദ്വാര പട്ടണത്തിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തതായി അതിർത്തി സുരക്ഷ സേന (ബിഎസ്‌എഫ്) അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു നുഴഞ്ഞുകയറ്റക്കാരെ വധിച്ച ഏറ്റുമുട്ടൽ നടന്നത്. ഹന്ദ്വാര-നൗഗാവ് സംസ്ഥാന പാതയ്‌ക്കരികിലെ കലുങ്കിന് സമീപമുള്ള ഭട്‌പുര ഗ്രാമത്തിൽ നിന്നാണ് മോട്ടോർ ഷെല്ലെുകൾ കണ്ടെത്തിയത്. നേരത്തെ, മെയ് മൂന്നിന് വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ മച്ചാൽ സെക്‌ടറിലെ പിഞ്ചാദ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.