ശ്രീനഗർ: ജമ്മുവിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖ കടന്ന മാനസിക വൈകല്യമുള്ള 30 വയസുകാരനെ പാകിസ്ഥാൻ തിരിച്ചയച്ചതായി ഉദ്യേഗസ്ഥർ അറിയിച്ചു. പൂഞ്ചിലെ ദെഗ്വാർ-ടെർവാൻ ഗ്രാമത്തിൽ താമസിക്കുന്ന മുഹമ്മദ് റാഷിദിനെയാണ് തിരിച്ചയച്ചത്. ഇയാളെ കാണാതായതായി ഓഗസ്‌റ്റ് 30ന് കുടുംബം പരാതി നൽകിയിരുന്നു.
ശനിയാഴ്‌ച സിവിൽ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റേയും സാന്നിധ്യത്തിൽ നിയന്ത്രണരേഖയിലെ ചക്കൻ ദാ ബാഗ് ക്രോസിംഗ് പോയിന്‍റിൽ വച്ച് പാകിസ്ഥാൻ സൈന്യം ഇയാളെ ഇന്ത്യൻ സൈനികർക്ക് കൈമാറി. പീന്നീട് വീട്ടുകാർ കൂട്ടികൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇയാൾ അതിർത്തി കടക്കുന്നതും തിരിച്ച് വീട്ടിലേക്ക് പറഞ്ഞയക്കുന്നതും.