ശ്രീനഗര്‍: ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയ്‌ക്ക് തയ്യാറെടുക്കണമെന്ന് പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്‌തി. നിയന്ത്രണ രേഖയിലെ വെടിവെപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും രാഷ്‌ട്രീയ നിര്‍ബന്ധങ്ങള്‍ മാറ്റി നിര്‍ത്തി ചര്‍ച്ചയ്‌ക്ക് തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
വെള്ളിയാഴ്‌ച ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഇരു ഭാഗത്തും ആള്‍നാശം ഉണ്ടായിരുന്നു. ഇരു ഭാഗത്തും വര്‍ധിച്ചു വരുന്ന ആള്‍നാശം കാണുന്നതില്‍ സങ്കടമുണ്ടെന്നും മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും പര്‍വേസ് മുഷറഫും അംഗീകരിച്ച വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കണമെന്നും മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്‌തി പറഞ്ഞു.