ETV Bharat / bharat

'വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു'; 'തെമ്മാടികള്‍, കര്‍ഷകരല്ല' പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മീനാക്ഷി ലേഖി

മീനാക്ഷി ലേഖിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക സമര നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Meenakshi Lekhi apologises  Meenakshi Lekhi  farmers protest  hooligans remark  കര്‍ഷകര്‍ക്കെതിരായ 'തെമ്മാടി' പരാമര്‍ശം  മീനാക്ഷി ലേഖി
'വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു'; 'തെമ്മാടികള്‍, കര്‍ഷകരല്ല' പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മീനാക്ഷി ലേഖി
author img

By

Published : Jul 23, 2021, 1:41 AM IST

ന്യൂഡല്‍ഹി: കര്‍ഷക സമരം നടത്തുന്നത് 'തെമ്മാടികളാണെന്ന' വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ജന്തര്‍ മന്തറിലെ സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടുള്ള തന്‍റെ പ്രസ്താവ വളച്ചൊടിക്കപ്പെട്ടതാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

'വ്യാഴായ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനുവരി 26ല്‍ ചെങ്കോട്ടയിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചും ഒരു മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിനെക്കുറിച്ചും (ജന്തര്‍ മന്തറിലെ കർഷക പാർലമെനന്‍റിനിടെ) എന്‍റെ അഭിപ്രായം തേടിയിരുന്നു.

മറുപടിയായി, ഞാൻ പറഞ്ഞത്. തെമ്മാടികളാണ്, കര്‍ഷകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്നുമാണ്. എന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണുണ്ടായത്. അത് കര്‍ഷകരെയോ, മറ്റൊരെങ്കിലുമോ വേദനിപ്പിച്ചുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുകയും വാക്കുകള്‍ തിരിച്ചെടുക്കുയും ചെയ്യുന്നു.' ലേഖി പറഞ്ഞു.

അതേസമയം മീനാക്ഷി ലേഖിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക സമര നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ അന്നം തരുന്നവരാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരണം.

also read: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: കോണ്‍ഗ്രസും തൃണമൂലും തരം താഴുന്നുവെന്ന് മീനാക്ഷി ലേഖി

ലേഖിയുടെ പരാമര്‍ശം ഇന്ത്യയിലെ 80 കോടി കർഷകരെ അപമാനിക്കുന്നതാണെന്ന് ശിവകുമാർ കക്ക പറഞ്ഞു. 'ഞങ്ങള്‍ ഗുണ്ടകളാണെങ്കിൽ മീനാക്ഷി ലേഖി ജി ഞങ്ങൾ വളർത്തുന്ന ഭക്ഷ്യ ധാന്യങ്ങൾ കഴിക്കുന്നത് അവസാനിപ്പിക്കണ'മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.