ETV Bharat / bharat

പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ തീരുമാനം സ്വാഗതം ചെയ്‌ത് ആരോഗ്യ വിദഗ്‌ധര്‍

author img

By

Published : May 18, 2021, 3:56 PM IST

പ്ലാസ്‌മ ചികിത്സക്ക് തുടക്കത്തില്‍ വലിയ ആവശ്യകത ഉണ്ടായിരുന്നെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണ് ചികിത്സ കൊണ്ട് ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

medical experts welcome move to remove plasma therapy from covid treatment news  medical experts welcome move to remove plasma therapy news  removing plasma therapy from covid treatment protocol latest news  കൊവിഡ് ചികിത്സയില്‍ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ആരോഗ്യ വിദഗ്‌ധര്‍ വാര്‍ത്ത  കൊവിഡ് ചികിത്സയില്‍ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ തീരുമാനം പുതിയ വാര്‍ത്ത  പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ആരോഗ്യ വിദഗ്‌ധര്‍ വാര്‍ത്ത  പ്ലാസ്‌മ ചികിത്സ പുതിയ വാര്‍ത്ത  plasma therapy latest news
പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ആരോഗ്യ വിദഗ്‌ധര്‍

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സ മാനദണ്ഡത്തില്‍ നിന്നും പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആർ) തീരുമാനം സ്വാഗതം ചെയ്‌ത് ഉന്നത ആരോഗ്യ വിദഗ്‌ധര്‍. കൊവിഡ് ചികിത്സ മാനദണ്ഡത്തില്‍ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയത് ബുദ്ധിപരമായ തീരുമാനമാണെന്ന് സർ ഗംഗാ റാം ഹോസ്‌പിറ്റൽ ചെയർമാൻ ഡോ ഡി.എസ് റാണ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണനിരക്ക് കുറക്കുന്നതില്‍ പ്ലാസ്‌മ തെറാപ്പി പരാജയപ്പെടുകയാണുണ്ടായത്. പ്ലാസ്‌മ തെറാപ്പി കൊവിഡിന്‍റെ വകഭേദങ്ങള്‍ സൃഷ്‌ടിക്കാനാണ് സഹായിക്കുന്നതെന്ന് ചില ശാസ്ത്രജ്ജര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലാസ്‌മ തെറാപ്പിക്കെതിരെ വിദഗ്‌ധര്‍

കൊവിഡ് ചികിത്സയ്ക്കായി രോഗം ഭേദമായവരുടെ പ്ലാസ്‌മ ഉപയോഗിച്ച് ആഗോളതലത്തിൽ നടക്കുന്ന ഗവേഷണങ്ങള്‍ പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷീബ മർവ പറഞ്ഞു. വൈറസിന്‍റെ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകൾ ഉള്ളതിനാല്‍ പ്ലാസ്‌മ തെറാപ്പി ഒഴിവാക്കുന്നത് മികച്ച തീരുമാനമാണെന്നും മര്‍വ പറഞ്ഞു. പ്ലാസ്‌മ ചികിത്സക്ക് തുടക്കത്തില്‍ വലിയ ആവശ്യകത ഉണ്ടായിരുന്നെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണ് ചികിത്സ കൊണ്ട് ഉണ്ടാകുന്നതെന്ന് ആരോഗ്യ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

Read more: കൊവിഡിന് ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; പ്ലാസ്മ തെറാപ്പി പിൻവലിച്ചേക്കും

പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാന്‍ ഐസിഎംആര്‍

നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം റെംഡെസിവിർ, ടോസിലിസുമാബ്, കൺവാലസെന്‍റ് പ്ലാസ്‌മ എന്നിവ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതുക്കിയ മാര്‍ഗരേഖയില്‍ റെംഡെസിവിർ, ടോസിലിസുമാബ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഐസി‌എം‌ആറും നാഷണൽ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലാസ്‌മ ചികിത്സയുടെ കാര്യക്ഷമതയില്ലായ്‌മ ചർച്ച ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാന്‍ ഐസിഎംആര്‍ തീരുമാനിച്ചത്.

അതേ സമയം, രാജ്യത്തെ മരണനിരക്ക് വീണ്ടും ഉയര്‍ന്നു. ഇന്നലെ 4,329 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്.

Read more: രാജ്യത്ത് പുതിയതായി 2.63 ലക്ഷം കൊവിഡ് ബാധിതർ; 4,329 മരണം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.