ETV Bharat / bharat

'താഴെയിറങ്ങില്ല, സീറ്റ് തരാതെ' ; എംസിഡി തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് എഎപി നേതാവിന്‍റെ ആത്മഹത്യ ഭീഷണി

ആം ആദ്‌മി പാര്‍ട്ടി ഗാന്ധിനഗര്‍ മുൻ കൗൺസിലർ ഹസീബ് ഉൾ ഹസനാണ് ഡല്‍ഹി ശാസ്‌ത്രി പാർക്കിന് സമീപത്തുള്ള വൈദ്യുതി ടവറില്‍ വലിഞ്ഞുകയറി ആത്‌മഹത്യ ഭീഷണി മുഴക്കിയത്

എഎപി നേതാവിന്‍റെ ആത്മഹത്യ ഭീഷണി  എഎപി  ആം ആദ്‌മി പാര്‍ട്ടി ഗാന്ധിനഗര്‍ മുൻ കൗൺസിലർ  ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ  ന്യൂഡല്‍ഹി  AAP Leader Climbs Transmission Tower  AAP Leader  MCD Polls  delhi municipal corporation election
'താഴെയിറങ്ങില്ല, സീറ്റ് തരാതെ'; എംസിഡി തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് എഎപി നേതാവിന്‍റെ ആത്മഹത്യ ഭീഷണി
author img

By

Published : Nov 13, 2022, 4:49 PM IST

Updated : Nov 13, 2022, 8:02 PM IST

ന്യൂഡല്‍ഹി : ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് വൈദ്യുതി ടവറില്‍ കയറി ആം ആദ്‌മി പാര്‍ട്ടി നേതാവിന്‍റെ ആത്‌മഹത്യ ഭീഷണി. എഎപി ഗാന്ധിനഗര്‍ മുൻ കൗൺസിലർ ഹസീബ് ഉൾ ഹസനാണ് ഡല്‍ഹി ശാസ്‌ത്രി പാർക്കിലെ മെട്രോ സ്റ്റേഷന് സമീപത്തെ ടവറില്‍ വലിഞ്ഞുകയറിയത്. ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.

വൈദ്യുതി ടവറില്‍ കയറി ആത്‌മഹത്യ ഭീഷണിയുമായി എഎപി നേതാവ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ എല്ലാ അപേക്ഷയും രേഖകളും താന്‍ പാര്‍ട്ടിയ്‌ക്ക് കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ തന്നെ തഴഞ്ഞ് മറ്റൊരാള്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നെന്നും ഇയാള്‍ ആരോപിക്കുന്നു. താൻ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. എന്നിട്ടും തനിക്ക് ടിക്കറ്റ് ലഭിച്ചില്ല. സീറ്റ് തരുമെന്ന് നേതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചാലേ താഴെ ഇറങ്ങുകയുള്ളൂവെന്നും ഹസീബ് ഉൾ ഹസന്‍ പറയുന്നു.

പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ താഴെ ഇറക്കാനുള്ള ശ്രമത്തിലാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാർഥികളെയും ഇന്നലെ പാട്ടി പ്രഖ്യാപിച്ചിരുന്നു.

Last Updated : Nov 13, 2022, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.