ETV Bharat / bharat

ഒടുവിൽ ആയുധം താഴെ വച്ചു; മാവോയിസ്‌റ്റ് നേതാവ് ഉഷ റാണി കീഴടങ്ങി - Maoist leader usha rani surrenders

ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് ഉഷ റാണി തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങിയത്. തെലങ്കാനയിലും ഛത്തീസ്‌ഗഢിലുമായി നിരവധി അക്രമ സംഭവങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ട്

Maoist leader usha rani  usha rani surrenders before Telangana DGP  Top woman Maoist leader  Maoist party  national latest news  malayalam news  usha rani  മാവോയിസ്‌റ്റ് നേതാവ് ആളൂരി ഉഷ റാണി  ആയുധം വച്ച് കീഴടങ്ങി  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  മാവോയിസ്‌റ്റ് നേതാവ്  ഉഷ റാണി തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി  മാവോയിസ്‌റ്റ് വനിത നേതാവ്  ഉഷ റാണി
ഒടുവിൽ ആയുധം താഴെ വച്ചു: മാവോയിസ്‌റ്റ് വനിത നേതാവ് ഉഷാ റാണി കീഴടങ്ങി
author img

By

Published : Oct 9, 2022, 11:09 AM IST

Updated : Oct 9, 2022, 12:15 PM IST

ഹൈദരാബാദ്: മാവോയിസ്‌റ്റ് നേതാവ് ആളൂരി ഉഷ റാണി തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി. മാവോയിസ്‌റ്റ് ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ നോർത്ത് സബ് സോണൽ ബ്യൂറോയിലെ ഡിവിഷണൽ കമ്മിറ്റി അംഗമായ ഉഷ റാണി ശനിയാഴ്‌ചയാണ് ഡിജിപി എം മഹേന്ദർ റെഡ്ഡിയ്‌ക്ക് മുൻപിൽ ആയുധം വച്ച് കീഴടങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് കീഴടങ്ങല്‍.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെനാലിയില്‍ നിന്നുള്ള പൊച്ചക്ക എന്ന ഉഷ റാണി കൃഷ്‌ണ ജില്ലയിലാണ് താമസിച്ചിരുന്നത്. തെലങ്കാനയിലും ഛത്തീസ്‌ഗഢിലുമായി നിരവധി അക്രമ സംഭവങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ട്. സുരക്ഷ സേനയ്‌ക്കെതിരായ അഞ്ച് ആക്രമണങ്ങൾ, പൊലീസുമായി മൂന്ന് വെടിവയ്‌പ്പുകൾ, മൂന്ന് സ്‌ഫോടനം, ഒരു തട്ടിക്കൊണ്ടുപോകൽ, രണ്ട് ആക്രമണ കേസുകൾ എന്നിവ ഉൾപ്പടെ 14 കേസുകളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

നിലവിലെ നയമനുസരിച്ച് സംസ്ഥാനം ഉഷ റാണിക്ക് സമ്പൂർണ പുനരധിവാസം ഉറപ്പാക്കുകയും അടിയന്തര ചെലവുകൾക്കായി 50,000 രൂപ നൽകുമെന്നും ഡിജിപി വ്യക്തമാക്കി. മാവോയിസ്‌റ്റ് പ്രവർത്തകർ രാജ്യത്തിന്‍റെ പുരോഗമന പ്രവർത്തനങ്ങളില്‍ പങ്കാളികളാകണമെന്നും കീഴടങ്ങുന്നവർക്ക് സംസ്ഥാനത്തിന്‍റെ പുനരധിവാസ പ്രക്രിയയിൽ നിന്ന് നല്ലൊരു തുകയും മറ്റ് സേവനങ്ങളും നൽകുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നു: 60 വയസിന് മുകളിലുള്ള പല മുതിർന്ന കേഡർമാരും ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം മൂലം അവർക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നും ഉഷ റാണി വെളിപ്പെടുത്തി. മാവോയിസ്‌റ്റ് സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി മുപ്പാല ലക്ഷ്‌മൺ റാവു ഉൾപ്പടെയുള്ളവർ ഇത്തരത്തിൽ അനാരോഗ്യ പ്രശ്‌നങ്ങൾ കാരണം ദുരിതത്തിലാണ്.

സംഘടനയുടേത് രഹസ്യ സ്വഭാവം: പല മുതിർന്ന നേതാക്കളും അടുത്തിടെ കീഴടങ്ങുകയോ അറസ്‌റ്റിലാകുകയോ ചെയ്‌തത് സൈനികമായും സംഘടനാപരമായും തിരിച്ചടിയായി. 2014 മുതൽ സംഘടന കൂടുതൽ രഹസ്യ സ്വഭാവത്തിലേയ്‌ക്ക് പോയെന്നും ഇതേ തുടർന്ന് ഉന്നത നേതൃത്വവും താഴെ തട്ടിലുള്ള കേഡർമാരും തമ്മിൽ വിവര കൈമാറ്റവും കൂടിക്കാഴ്‌ചയും ഇല്ലാതായെന്നും ഇവർ വ്യക്തമാക്കി. ദണ്ഡകാരണ്യയിലെ ട്രൈബൽ ബെൽറ്റുകളിൽ നിന്നാണ് ഇപ്പോൾ ഭൂരിഭാഗം റിക്രൂട്ട്‌മെന്‍റ് നടക്കുന്നത്.

മാവോയിസ്‌റ്റ് വഴി: 1984ൽ ഗുഡിവാഡയിലെ എഎൻആർ ഡിഗ്രി കോളജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് ഉഷ റാണി കേന്ദ്ര സംഘാടകനായ കല്ലേഗുരി പ്രസാദിന്‍റെ നേതൃത്വത്തിൽ ആർഎസ്‌യുവിൽ ചേർന്നത്. 1991ൽ പീപ്പിൾസ് വാർ ഗ്രൂപ്പിൽ ചേർന്നു. സമൂഹത്തിൽ മാറ്റം കൊണ്ടുവരിക എന്ന വലിയ ആഗ്രഹത്തോടെയാണ് ഉഷ റാണി സംഘടനയുടെ ഭാഗമായത്. മൂന്ന് പതിറ്റാണ്ടിലേറെ സംഘടനയിൽ പ്രവർത്തിച്ചെങ്കിലും ഫലപ്രാപ്‌തിയിൽ എത്തിയില്ല.

വരവ് വിപ്ലവ കുടുംബത്തിൽ നിന്ന്: സര്‍ക്കാർ സ്‌കൂളിലെ അധ്യാപകനായിരുന്ന അച്ഛൻ ഭുജംഗ റാവു 1985ൽ സ്വയം വിരമിച്ച് പീപ്പിൾസ് വാർ ഗ്രൂപ്പ് എന്ന കമ്മ്യൂണിസ്‌റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ഭാഗമായി. 10 വർഷത്തോളം പ്രത്യേക സോണൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

പീപ്പിൾസ് വാർ ഗ്രൂപ്പിന്‍റെ പ്രഭാത് മാസിക അദ്ദേഹം തെലുങ്കിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്‌തിരുന്നു. ഇതിന് ശേഷം വർഷങ്ങളോളം ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഒളിവിൽ കഴിയുന്ന കേഡർമാർക്ക് അഭയം നൽകുന്ന ഡെൻ കീപ്പറായും ഭുജംഗ പ്രവർത്തിച്ചിട്ടുണ്ട്.

ഉഷ റാണിയുടെ അമ്മ ലളിത പരമേശ്വരിയും ഭുജംഗ റാവുവിനൊപ്പം പീപ്പിൾസ് വാർ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. 1998ല്‍ ഉഷ റാണിയുടെ ഭർത്താവ് നൽഗൊണ്ട ജില്ല സെക്രട്ടറിയും ദക്ഷിണ തെലങ്കാന റീജിയണൽ കമ്മിറ്റി അംഗവുമായ മുക്ക വെങ്കിടേശ്വർ ഗുപ്‌ത വെടിയേറ്റ് മരിച്ചത്.

Last Updated : Oct 9, 2022, 12:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.