ETV Bharat / bharat

ഛത്തീസ്‌ഗഡിലെ സുക്‌മയിൽ സുരക്ഷാസേന ആറ് മാവോയിസ്റ്റുകളെ വധിച്ചു - Six maoists were killed in Chhattisgarh

Chhattisgarh Maoist encounter: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ആറ് മാവോയിസ്റ്റുകളെ വധിച്ചു. സ്ഫോടക വസ്‌തുക്കൾ കണ്ടെടുത്തു. ബസ്‌തർ ഡിവിഷനിലെ കോട്ടപ്പള്ളി, നഗരം എന്നീ വനങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Chhattisgarh Maoist encounter  Maoist encounter at Chhattisgarh Sukma  Six maoists killed in Chhattisgarh  ഛത്തീസ്‌ഗഡിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു  ഛത്തീസ്‌ഗഡ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ  Six maoists were killed in Chhattisgarh  മാവോയിസ്റ്റുകളെ വധിച്ചു
Six maoists were killed in Chhattisgarh Sukma district
author img

By ETV Bharat Kerala Team

Published : Dec 20, 2023, 9:52 PM IST

സുക്‌മ (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ( Chhattisgarh Maoist encounter) ആറ് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. സംഘർഷത്തിൽ സേന ക്യാമ്പ് തകർത്ത് രേഖകളും സ്ഫോടക വസ്‌തുക്കളും കണ്ടെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ബസ്‌തർ ഡിവിഷനിൽ മാവോയിസ്റ്റുകൾക്കെതിരായ നടപടി ശക്തമാക്കിയത്. സുക്‌മയിലെ കോട്ടപ്പള്ളി, നഗരം എന്നീ വനങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

തിരച്ചിൽ ശക്തമാക്കും: മാവോയിസ്റ്റുകൾക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ചിന്തൽനാർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് തിരച്ചിൽ ആരംഭിച്ചതെന്ന് സുക്‌മ എസ് പി കിരൺ ചവാൻ പറഞ്ഞു. തുടർന്ന് ഡിആർജി, ബസ്‌ത ർ ഫൈറ്റേഴ്‌സ്, കോബ്ര 201 ബറ്റാലിയൻ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു.

സൈനികർ മാവോയിസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയും രക്ഷപ്പെടാനായി ഇവർ ഉൾവനങ്ങളിലേക്ക് പോവുകയുമായിരുന്നു. പിന്നീട് ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകളെ കൊന്നതായി (Six maoists were killed in Chhattisgarh Sukma district)സുരക്ഷാസേന അറിയിക്കുകയായിരുന്നു. ഇന്ന് നടന്ന ഏറ്റുമുട്ടൽ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾ പ്രദേശങ്ങളിലേക്ക് വിപുലമായ തിരച്ചിൽ തുടരുന്നുണ്ട്. തിരച്ചിലിന്‍റെ ഭാഗമായി നക്‌സലൈറ്റ് ബാധിത മേഖലയിൽ പോലീസ് ക്യാമ്പ് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

മാവോയിസ്റ്റുകൾ വാഹനങ്ങൾ പിടിച്ചെടുത്തു: മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മാവോയിസ്റ്റുകൾ സുക്‌മയിൽ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ യാത്രക്കാർ സുരക്ഷിതരാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു: മറ്റൊരു സംഭവത്തിൽ ബിജാപൂരിലെ മാവോയിസ്റ്റ് ക്യാമ്പ് പൊലീസ് തകർത്തിരുന്നു. ഇവിടെ നിന്നും സൈന്യം വൻതോതിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയിരുന്നു. സുക്‌മയിൽ നടന്ന ഏറ്റുമുട്ടൽ കണക്കിലെടുത്ത് മുഖ്യമന്ത്രി വിഷ്‌മുദേവ് ​​സായിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഡിജിപിയുമായി ചേർന്ന് നടത്തിയ യോഗത്തിൽ അദ്ദേഹം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.

എന്നാൽ നക്‌സലൈറ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കോൺഗ്രസ് നേതാവ് ചരൻദാസ് മഹന്ത് ആശങ്ക പ്രകടിപ്പിച്ചു. ഏറ്റുമുട്ടലുകളുടെ എണ്ണം കൂടുന്നത് മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ പ്രതിരോധിയ്‌ക്കാനുള്ള സുരക്ഷാ സേനയുടെ ആവശ്യകതയെയും ഉയർത്തിക്കാട്ടുന്നതായി അദ്ദേഹം പറഞ്ഞു.

Also read: കണ്ണൂർ ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിട്ടില്ല ; ആയുധങ്ങൾ പിടിച്ചെടുത്തെന്ന് എടിഎസ് ഡിഐജി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.