ഇംഫാൽ: മണിപ്പൂരിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 159 പോസിറ്റീവ് കേസുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 24,292 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 158 ആളുകൾ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,798 ആയി.
സംസ്ഥാനത്ത് 3,245 സജീവ കേസുകളാണ് ഉള്ളത്. മണിപ്പൂരിലെ ആകെ മരണസംഖ്യ 249 ആണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.