ETV Bharat / bharat

കാളകൾ വീട്ടുവളപ്പിൽ കയറിയതിന് ആദിവാസിയെ കുറ്റിയിൽ കെട്ടിയിട്ടു; അയൽവാസിക്കെതിരെ കേസെടുത്ത് പൊലീസ്‌

കാളകൾ വീട്ടുവളപ്പിലേക്ക് നുഴഞ്ഞുകയറുകയും ചെടികൾ മേയുകയും ചെയ്‌തതിനെ തുടർന്ന് ആദിവാസിയെ കുറ്റിയിൽ കെട്ടിയ സംഭവത്തിൽ അയൽവാസിക്കെതിരെ കേസെടുത്ത് പൊലീസ്‌. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ കോട്ടപ്പളള് മണ്ഡലത്തിലെ ഷേത്പളളി ഗ്രാമവാസിയായ ദുർഗം ബാപ്പുവാണ് ജാതീയമായ ആക്രമണത്തിന് ഇരയായത്.

man tied to stake by neighbour after his bulls graze on plants in telangana  telangana  bulls  man tied to sake by neighbour  tribe  bulls graze on plants in thelengana  തെലങ്കാന  മഞ്ചേരിയൽ  ആദിവാസി  ആദിവാസി യുവാവ്  അയൽവാസി ആദിവാസിയെ സ്‌തംഭത്തിൽ കെട്ടി  കാളകൾ വീട്ടുവളപ്പിലേക്ക് നുഴഞ്ഞുകയറി  പൊലീസ്‌ കേസെടുത്തു  കോട്ടപ്പളള് മണ്ഡലത്തിലെ ഷേത്പളളി ഗ്രാമവാസി  tribal man tied to sake by neighbour
ആദിവാസിക്ക് മർദനം
author img

By

Published : Aug 11, 2023, 9:27 PM IST

മഞ്ചേരിയൽ (തെലങ്കാന): കാളകൾ വീട്ടുവളപ്പിലേക്ക് നുഴഞ്ഞുകയറുകയും ചെടികൾ മേയുകയും ചെയ്‌തതിനെ തുടർന്ന് ആദിവാസിയെ കുറ്റിയിൽ കെട്ടിയിട്ട സംഭവത്തിൽ അയൽവാസിക്കെതിരെ കേസെടുത്ത് പൊലീസ്‌. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ കോട്ടപ്പളള് മണ്ഡലത്തിലെ ഷേത്പളളി ഗ്രാമവാസിയായ ദുർഗം ബാപ്പുവാണ് ജാതീയമായ ആക്രമണത്തിന് ഇരയായത്.

ഇയാളുടെ കാളകൾ വ്യാഴാഴ്‌ച ഉച്ച തിരിഞ്ഞ് അയൽവാസിയായ റാം റെഡ്ഡിയുടെ മുറ്റത്ത് കയറി ചെടികൾ മേയ്‌കുകയായിരുന്നു. ഇതറിഞ്ഞ റാം റെഡ്ഡി അദ്ദേഹത്തിന്‍റെ വീടിന്‍റെ പരിസരത്ത് കാളകളെ കെട്ടിയിട്ട് ഫാമിലേക്ക് പോയെന്ന് ബാപ്പു പരാതിയിൽ ആരോപിച്ചു. റാം റെഡ്ഡി ഫാമിലേക്ക് പോയതിന് ശേഷം അദ്ദേഹത്തിന്‍റെ വീട്ടുവളപ്പിൽ കയറി കാളകളെ അഴിച്ച് താന്‍ കൊണ്ടുപോയെന്നും ബാപ്പു പറഞ്ഞു.

ഫാമിൽ നിന്ന് മടങ്ങി എത്തിയ റാം റെഡ്ഡി കാളകളെ കാണാത്തതിൽ പ്രകോപിതനായി. തുടർന്ന് അയൽവാസികൾ തമ്മിൽ വാക്കേറ്റമുണ്ടായി. അതിനുശേഷം റാം റെഡ്ഡി തന്നെ കുറ്റിയിൽ കെട്ടിയിടുകയും കുറച്ച് സമയത്തിന് ശേഷം മോചിപ്പിച്ചെന്നും ബാപ്പു പരാതിയിൽ ആരോപിച്ചു. ബാപ്പു പിന്നീട് പൊലീസിനെ സമീപിക്കുകയും റാം റെഡ്ഡിക്കെതിരെ പരാതി നൽകുകയും ചെയ്‌തു.

റാം റെഡ്ഡി തന്നെ അപമാനിച്ചെന്നും ജാതി വിവേചനപരമായ പരാമർശങ്ങൾ നടത്തിയെന്നും ബാപ്പു പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചതായി എഎസ്‌ഐ സുരേഷ് പറഞ്ഞു.

ALSO READ:Mob Violence| മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ വിവസ്‌ത്രനാക്കി തലമുണ്ഡനം ചെയ്‌ത് ക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം; കേസെടുത്ത് പൊലീസ്

അതേ സമയം മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ വിവസ്‌ത്രനാക്കി തലമുണ്ഡനം ചെയ്‌ത്‌ ക്രൂരമായി ആൾക്കൂട്ടം മർദിച്ചു. ബിഹാറിലെ ഗയ നഗരത്തിലെ കോട്‌വാലി പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ് യുവാവിന് ക്രൂരമായി മർദനമേറ്റത്. താലിബാന്‍ മാതൃകയിലുള്ള ആള്‍ക്കൂട്ട മര്‍ദനമായിരുന്നു യുവാവിന് നേരെ അരങ്ങേറിയത്.

പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്താനുളള ശ്രമത്തിനിടെയാണ് യുവാവിനെ ജനം പിടികൂടുന്നത്. ഇയാളുടെ പക്കലിൽ നിന്നും മോഷണ മുതലുകൾ കണ്ടെത്തുകയും ജനം രോഷാകുലരാവുകയും ചെയ്‌തതായി പൊലീസ്‌ സൂപ്രണ്ട് ആശിഷ് ഭാരതി പറയുന്നു.

യുവാവിനെ ഒരുകൂട്ടം ജനങ്ങൾ ബലമായി വിവസ്‌ത്രനാക്കി കൈകൾ രണ്ടും ശരീരത്തോട് ചേർത്ത് കയറുപയോഗിച്ച് ചേർത്തു കെട്ടിയിരുന്നു. അതിനുശേഷം ഒന്ന് രണ്ട് ആളുകൾ ചേർന്ന് തലമുടിയും മീശയുമെല്ലാം വടിച്ചുകളഞ്ഞു. പിന്നീട് യുവാവ് കരഞ്ഞപേക്ഷിച്ചെങ്കിലും മുഖവിലയ്‌ക്കെടുക്കാതെ ജനങ്ങൾ മൃഗീയമായി ആക്രമിക്കുകയായിരുന്നു.

ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്തോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. യുവാവിനെതിരെ മോഷണക്കുറ്റ ആരോപണം പൊലീസിൽ അറിയിക്കുന്നതിന് പകരം മുരാർപൂർ പ്രദേശത്തെ ചിലർ നിയമം കൈയിലെടുത്തു എന്നും സംഭവത്തിൽ എഫ്ഐആർ എടുത്തത് കൊണ്ട് തന്നെ വേഗത്തിൽ നടപടിയുണ്ടാകുമെന്നും ആശിഷ് ഭാരതി പറഞ്ഞു.

ഈ സംഭവത്തിലൂടെ ആൾക്കൂട്ടം തന്നെ നീതി നടപ്പാക്കുന്നതിനെക്കുറിച്ചുളള ആശങ്കകളും ജാഗ്രതയും വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ ഒരു പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരുടേയും ഐഡന്‍റിറ്റി കണ്ടെത്താനാണ് നിലവിൽ ശ്രമിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.