ജയ്‌പൂർ: രാജസ്ഥാനിൽ അവിഹിതബന്ധം ആരോപിച്ച് ഭാര്യയേയും, സുഹൃത്തിനേയും തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. ഉദയ്‌പൂർ സ്വദേശിയായ കനയ്യ ലാൽ എന്നയാളെയാണ് പഹാഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. മർദനത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മണിലാൽ എന്നയാളുമായി കുറച്ചുകാലമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കനയ്യ സംശയിച്ചിരുന്നു. ചൊവ്വാഴ്‌ച കനയ്യ മണിലാലിനൊപ്പം ഭാര്യയെ കാണുകയും തുടർന്ന് ഇരുവരെയും പിടികൂടി ക്രൂരമായി മർദിക്കുകയുമായിരുന്നു.
തുടർച്ചയായുള്ള അടിയേറ്റതിനെത്തുടർന്ന് മണിലാൽ ബോധംകെട്ടു വീണു. തുടർന്ന് ഇരുവരുടേയും കെട്ടഴിച്ച് കനയ്യ മണിലാലിന്‍റെ തല മൊട്ടയടിക്കുകയും ചെയ്തു.
ALSO READ: നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; ദൃശ്യങ്ങൾ പുറത്ത്
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കനയ്യയെ അറസ്റ്റ് ചെയ്‌തത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.