ETV Bharat / bharat

സദാചാരം ആരോപിച്ച് ആക്രമണം ; യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച് ഒരു കൂട്ടം യുവാക്കള്‍, നടുക്കുന്ന വീഡിയോ - ഉദയ്‌പൂര്‍

ഉദയ്‌പൂര്‍ ഝദോല്‍ മേഖലയിലാണ് സംഭവം. ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ യുവാവ് കടത്തിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് മര്‍ദിച്ചത്

Man thrashed hung upside down from tree  Man thrashed hung upside down from tree in Udaipur  Udaipur s Jhadol area  Madhya Pradesh  സദാചാരം ആരോപിച്ച് മര്‍ദനം  യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു  ഉദയ്‌പൂര്‍ ഝദോല്‍  ഉദയ്‌പൂരിലെ ഝദോല്‍  ഉദയ്‌പൂര്‍  തലകീഴായി കെട്ടിയിട്ട് മര്‍ദനം
സദാചാരം ആരോപിച്ച് മര്‍ദനം
author img

By

Published : Feb 19, 2023, 11:01 PM IST

മര്‍ദനത്തിന്‍റെ ദൃശ്യം

ഉദയ്‌പൂര്‍ (രാജസ്ഥാന്‍) : പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദനം. ഉദയ്‌പൂരിലെ ഝദോല്‍ ഗ്രാമത്തിലാണ് സംഭവം. യുവാവിനെ മരത്തില്‍ തലകീഴായി കെട്ടിയിട്ട് ഒരു കൂട്ടം യുവാക്കള്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മരത്തില്‍ തലകീഴായി കെട്ടിയിട്ട് യുവാവിനെ ചാട്ട പോലുള്ള വസ്‌തു ഉപയോഗിച്ച് യുവാക്കള്‍ മര്‍ദിക്കുന്നത് ദൃശ്യത്തില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

മര്‍ദനത്തിന് ഇരയായ യുവാവിന്‍റെയും ഝദോലിലുള്ള ഇയാളുടെ പെണ്‍ സുഹൃത്തിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണെന്നും പ്രതികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ നിന്നുള്ള മറ്റൊരു സംഭവത്തിൽ, ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം പെട്രോൾ പമ്പ് ജീവനക്കാർ ഡോക്‌ടറെയും സുഹൃത്തുക്കളെയും മർദിച്ചു. വെള്ളിയാഴ്‌ച രാത്രി നഗരത്തിലെ ദേവാസ് നക പെട്രോൾ പമ്പിലായിരുന്നു സംഭവം. മര്‍ദനത്തിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു.

പെട്രോൾ പമ്പ് ജീവനക്കാർ ഡോക്‌ടറുടെ കാർ വടികൊണ്ട് അടിച്ച് തകർക്കുന്നതും പരിക്കേറ്റ ഡോക്‌ടറെ ആശുപത്രിയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. അവിനാഷ് എന്ന ഡോക്‌ടര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് മര്‍ദനം ഏറ്റത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.