ETV Bharat / bharat

അയൽവാസിയുടെ വളർത്തുനായ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ വെടിവച്ച് കൊലപ്പെടുത്തി - ദൊഡബല്ലാപ്പൂർ

ദൊഡബല്ലാപ്പൂർ താലൂക്കിലെ മഡഗൊണ്ടന ഹള്ളിയില്‍ ഫാം നടത്തിപ്പുകാരനായ കൃഷ്‌ണപ്പ എന്ന യുവാവാണ് അയല്‍വാസിയുടെ വളര്‍ത്തുനായയയെ വെടിവച്ച് കൊലപ്പെടുത്തിയത്. നായ കുരച്ചതില്‍ പ്രകോപിതനായാണ് നായയെ വെടിവച്ച് കൊന്നത്. നായയുടെ ശരീരത്തില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെത്തി

Man shot and kills pet dog  kills pet dog  kills pet dog while barking  pet dog  യുവാവ് നായയെ വെടിവച്ച് കൊലപ്പെടുത്തി  വളർത്തുനായ  ദൊഡബല്ലാപ്പൂർ  വളര്‍ത്തുനായയയെ വെടിവച്ച് കൊലപ്പെടുത്തി
അയൽവാസിയുടെ വളർത്തുനായ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ വെടിവച്ച് കൊലപ്പെടുത്തി
author img

By

Published : Sep 18, 2022, 4:34 PM IST

ദൊഡബല്ലാപ്പൂർ (കര്‍ണാടക): അയല്‍വാസിയുടെ വളര്‍ത്തുനായ കുരച്ചതില്‍ പ്രകോപിതനായ യുവാവ് നായയെ വെടിവച്ച് കൊലപ്പെടുത്തി. ദൊഡബല്ലാപ്പൂർ താലൂക്കിലെ മഡഗൊണ്ടന ഹള്ളിയിലാണ് സംഭവം. വളര്‍ത്തു നായയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് നായയുടെ ഉടമ ഹരീഷ് അയല്‍വാസിയും പന്നി ഫാം നടത്തിപ്പുകാരനുമായ കൃഷ്‌ണപ്പക്ക് എതിരെ പരാതി നല്‍കി.

പന്നികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന തോക്കു കൊണ്ടാണ് കൃഷ്‌ണപ്പ ഹരീഷിന്‍റെ വളര്‍ത്തു നായയെ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മൂന്ന് തോക്കുകളുണ്ടെന്നും ഇവക്കൊന്നും ലൈസന്‍സ് ഇല്ലെന്നും ഹരീഷ്‌ പറഞ്ഞു. ഹരീഷിന് സഹോദരി സമ്മാനിച്ചതാണ് കൊല്ലപ്പെട്ട നായയെ.

റോക്കി എന്നായിരുന്നു ഹരീഷ് നായക്ക് പേരിട്ടിരുന്നത്. റോക്കി ആക്രമണകാരി അല്ലെന്നും സമീപവാസികളുമായി ഏറെ ഇണക്കത്തിലായിരുന്നു എന്നും ഹരീഷ് പറഞ്ഞു.

'പന്നി ഫാമിന്‍റെ കാവലിനായി കൃഷ്‌ണപ്പ എട്ടു നായ്‌ക്കളെ വളര്‍ത്തുന്നുണ്ട്. എന്നിട്ടും അയാള്‍ റോക്കി കുരച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊല്ലുകയായിരുന്നു', ഹരീഷ് പറഞ്ഞു. കൃഷ്‌ണപ്പ വെടിയുതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച റോക്കിയെ ഓടിച്ചിട്ട് തുടരെ വെടിവക്കുകയായിരുന്നു.

സംഭവത്തില്‍ ഹരീഷ് ദാസോഹ സേവ ട്രസ്റ്റ് ഓഫ് അനിമൽസ് ആൻഡ് ബേർഡിന്‍റെ സഹായം തേടി. ട്രസ്റ്റിന്‍റെ സഹായത്തോടെ ദൊഡബല്ലാപൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ കൃഷ്‌ണപ്പക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. അതേസമയം ദൊഡബല്ലാപൂർ മൃഗാശുപത്രിയിൽ നായയുടെ പോസ്റ്റ്‌മോർട്ടം നടന്നു.

അഞ്ച് വയസ് പ്രായമുള്ള നായയുടെ ശരീരത്തിൽ നിന്ന് എട്ട് വെടിയുണ്ടകളാണ് കണ്ടെടുത്തത്. ആന്തരിക രക്തസ്രാവമാണ് മരണകാരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.