ETV Bharat / bharat

ഹർജി തള്ളിയ ജഡ്‌ജിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹർജി, പരാതിക്കാരന് തടവും പിഴയും വിധിച്ച് ഡൽഹി ഹൈക്കോടതി - man gets imprisonment Contempt of Courts Act

Man seeks death penalty for Delhi High Court judge: ജഡ്‌ജിയെ അധിക്ഷേപിച്ച ഹർജിക്കാരന് തന്‍റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും പശ്ചാത്താപമില്ലെന്ന് നിരീക്ഷിച്ചാണ് ശിക്ഷ വിധിച്ചത്

ജഡ്‌ജിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹർജി  ജഡ്‌ജിയെ അധിക്ഷേപിച്ച ഹർജിക്കാരന് ശിക്ഷ  ഡൽഹി ഹൈക്കോടതി  ഹർജിക്കാരന് ആറ് മാസം തടവും പിഴയും  ജഡ്‌ജിയ്‌ക്ക് വധശിക്ഷ നൽകാൻ ഹർജി  delhi high court judge  plea for delhi high court judge death penalty  man seeks death penalty for delhi high court judge  man gets imprisonment Contempt of Courts Act  delhi high court
man seeks death penalty for delhi high court judge gets imprisonment
author img

By ETV Bharat Kerala Team

Published : Nov 2, 2023, 8:25 AM IST

ന്യൂഡൽഹി : തന്‍റെ ഹർജികൾ തള്ളിയ ജഡ്‌ജിക്ക് (Delhi High Court judge) വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പരാതിക്കാരന് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി (Delhi High Court). പഞ്ചാബ് സ്വദേശിയായും ഐഐടിയിലെ പൂർവ വിദ്യാർഥിയുമായ നരേഷ് ശർമയെയാണ് കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റും ജസ്റ്റിസ് ഷൈലേന്ദർ കൗറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റാണ് വിധി പറഞ്ഞത്.

1971 ലെ കോടതിയലക്ഷ്യ നിയമ പ്രകാരമാണ് (Contempt of Courts Act) ശിക്ഷ വിധിച്ചത്. പരാതിക്കാരന് തന്‍റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും പശ്ചാത്താപമില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. പിഴ അടയ്‌ക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ഏഴ് ദിവസത്തെ തടവ് കൂടെ അനുഭവിക്കണമെന്നും കോടതി അറിയിച്ചു. ശർമയെ കസ്റ്റഡിയിലെടുത്ത് തിഹാർ ജയിലിലേക്ക് വിടാനും ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

ഐഐടി, എയിംസ്, ഐഐഎം തുടങ്ങിയ ഉന്നത സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് സർക്കാർ സ്ഥാപനങ്ങൾ രാജ്യദ്രോഹ കുറ്റങ്ങളിൽ ഏർപ്പെട്ടതായി നരേഷ് ശർമ മുൻപ് പരാതി നൽകിയിരുന്നു. ഇതുപ്രകാരം ഇവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഇയാൾ കോടതിയിൽ ഹർജി നൽകി. എന്നാൽ, നരേഷിന്‍റെ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

Also Read : SC Dismissed Bail Plea Of Manish Sisodia: ഡല്‍ഹി മദ്യനയ കേസ്; സിസോദിയയ്‌ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി സുപ്രീം കോടതി

ജഡ്‌ജിക്ക് വധശിക്ഷ നൽകാൻ ഹർജി : ഇതിന് പിന്നാലെയാണ് നരേഷ് ജഡ്‌ജിയെ അധിക്ഷേപിച്ചത്. സിംഗിൾ ബെഞ്ച് ജഡ്‌ജി കള്ളിയാണെന്നും കുറ്റകൃത്യത്തിന്മേൽ കുറ്റകൃത്യം ചെയ്യുന്നതിലൂടെ ക്രിമിനൽ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിൽ ഡൽഹി ഹൈക്കോടതിക്ക് പങ്കുണ്ടെന്നും നരേഷ് പരാതിയിൽ ആരോപിച്ചു. ജഡ്‌ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മറ്റൊരു ഹർജിയും സമർപ്പിച്ചു (Man seeks death penalty for Delhi High Court judge). ശർമയുടെ ഹർജിയിൽ ഞെട്ടൽ പ്രകടിപ്പിച്ച ബെഞ്ച്, രാജ്യത്തെ ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ, കോടതിയുടെയും ജുഡീഷ്യൽ നടപടിയുടെയും അന്തസ് കാത്തുസൂക്ഷിച്ചുകൊണ്ട് പരിഷ്‌കൃതമായ രീതിയിൽ തന്‍റെ പരാതികൾ ഉന്നയിക്കണമെന്ന് വ്യക്തമാക്കി.

തുടർന്ന്, സെപ്‌റ്റംബറിൽ ഹർജിയിൽ പരാതിക്കാരന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടും നരേഷ് കുറ്റം സമ്മതിക്കാതെ ലാഘവത്തോടെ അതിനെ സമീപിച്ചതോടെയാണ് തന്‍റെ പ്രവൃത്തികളിൽ അയാൾക്ക് കുറ്റബോധമില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചത്.

Also Read : Interim Bail To Chandrababu Naidu: അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.