ETV Bharat / bharat

ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു - സാമ്പത്തിക ബുദ്ധിമുട്ടുകൾ

വെസ്റ്റ് ഡൽഹിയിലെ വിപിൻ ഗാർഡനിലെ രാജേഷാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമെന്ന് പൊലീസ്.

commit suicide in west Delhi  man kills wife and 2 sons  suicide attempt  suicide  suicide attempt in delhi  murder in delhi  man kills wife and 2 sons in delhi  യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു  ആത്മഹത്യ  ഡൽഹിയിൽ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു  ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി  കൊലപാതകക്കുറ്റം  കൊലപാതകം ഡൽഹി  ഡൽഹിയിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്  സാമ്പത്തിക ബുദ്ധിമുട്ടുകൾ  വെസ്റ്റ് ഡൽഹി
ആത്മഹത്യ
author img

By

Published : Feb 26, 2023, 12:46 PM IST

ന്യൂഡൽഹി: സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വെസ്റ്റ് ഡൽഹിയിലെ വിപിൻ ഗാർഡനിൽ ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. 38കാരനായ രാജേഷ് എന്നയാളാണ് ഭാര്യയേയും (35) അഞ്ചുവയസും നാല് മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്.

തുടർന്ന് യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രാജേഷ് സാമ്പത്തിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ ഇയാളുടെ സഹോദരനെയും പൊലീസിനെയും വിവരമറിയിച്ചു.

പുലർച്ചെ സംഭവം നടക്കുമ്പോൾ രാജേഷിന്‍റെ മാതാപിതാക്കൾ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു. പൊലീസ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. രാജേഷ് നിലവിൽ ഒരു സ്റ്റോർ നടത്തുകയായിരുന്നു. നേരത്തെ ഇയാൾ ഐഎസ്ഒ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു കമ്പനി നടത്തുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. മോഹൻ ഗാർഡൻ സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Also read: കോലാപൂരിൽ ഭാര്യയേയും മകനേയും കനാലിൽ തള്ളിയിട്ടുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി ; മകളെ രക്ഷപ്പെടുത്തി നാട്ടുകാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.