സുപോൾ : ബിഹാറില്‍ ഗർഭിണിയായ ഭാര്യയെയും മകനെയും ചുട്ടുകൊന്ന് യുവാവ്. സംസ്ഥാനത്തെ സുപോൾ നഗരത്തിനടുത്ത ത്രിവേണി ഗഞ്ചിലാണ് സംഭവം. കണ്ണുമൂടി കട്ടിലിൽ കെട്ടിയിട്ട് ജീവനോടെയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.
രഞ്ജൻ ദേവി (27), മൂന്നുവയസുള്ള മകന്‍ എന്നിവരാണ് കൊടും ക്രൂരതയ്‌ക്ക് ഇരകളായത്. പ്രതി ആശിഷും സഹോദരിയും സംഭവശേഷം ഒളിവിലാണ്. റെയിൽവേയില്‍ ജോലി നേടുന്നതിനായി ഒരാൾക്ക് കൈക്കൂലി നല്‍കാന്‍ ഒരു ലക്ഷം രൂപ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.
ALSO READ: 'ഗാന്ധി രാഷ്ട്രപിതാവല്ല, രാജ്യദ്രോഹി'; അപകീർത്തി പരാമർശത്തില്‍ തരുണ്‍ മൊറാരി ബാപ്പുവിനെതിരെ കേസ്
എന്നാല്‍, ഇത് നല്‍കാന്‍ രഞ്ജൻ ദേവി വിസമ്മതിയ്‌ക്കുകയുണ്ടായി. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ത്രിവേണിഗഞ്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.