ETV Bharat / bharat

ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് അയക്കില്ല; പ്രധാനമന്ത്രിയ്‌ക്ക് മമതയുടെ കത്ത്

author img

By

Published : May 31, 2021, 11:42 AM IST

നിയമപരമായിട്ടാണ് അദ്ദേഹം ബംഗാളിൽ തുടരുന്നത്. ഇത്രയും നിർണായകമായ സന്ദർഭത്തിൽ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.

Mamata Banerjee writes to PM Modi  Alapan Bandyopadhyay  WB govt wil not release Alapan Bandyopadhyay  West Bengal Chief secretary  ചീഫ് സെക്രട്ടറി  പ്രധാനമന്ത്രിയ്‌ക്ക് മമതയുടെ കത്ത്  ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് അയക്കില്ല  ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയ
ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് അയക്കില്ല; പ്രധാനമന്ത്രിയ്‌ക്ക് മമതയുടെ കത്ത്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് അറിയിച്ചാണ് കത്തെഴുതിയത്. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിർദേശത്തിൽ താൻ ഞെട്ടിപോയെന്നും മമത കത്തിൽ പറയുന്നു. മെയ് 24 ന് ചീഫ് സെക്രട്ടറിയെ നീട്ടാൻ അനുവദിച്ചതും പിന്നീട് ഏകപക്ഷീയമായ നിർദേശവും എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായിട്ടാണ് അദ്ദേഹം ബംഗാളിൽ തുടരുന്നത്. ഇത്രയും നിർണായകമായ സന്ദർഭത്തിൽ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.

Read More: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി തിങ്കളാഴ്‌ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തേക്കില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.