ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് കേന്ദ്രം. അലപൻ ബന്ദോപാധ്യായയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചീഫ് സെക്രട്ടറി തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യാസ് അവലോകന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തിരുന്നില്ല. ദിഗയിലേക്ക് പോകുന്നതിനുമുമ്പ് മമത പ്രധാനമന്ത്രിയുടെ അനുമതി വാങ്ങിയതായി പറയുന്നുണ്ടെങ്കിലും യോഗത്തിൽ നിന്ന് പുറത്തുപോകാൻ പ്രധാനമന്ത്രി അനുവദിച്ചിരുന്നില്ലെന്നും മമതയുടെ ന്യായീകരണം തെറ്റാണെന്നും അധികൃതർ അറിയിച്ചു.
Read more: നിര്‍ണായക നീക്കവുമായി മമത ; അലപന്‍ ബന്ദോപാധ്യായ മുഖ്യ ഉപദേഷ്ടാവ്
യോഗത്തിൽ പങ്കെടുക്കാൻ 20 മിനിറ്റ് കാത്തിരിക്കണ്ടി വരുമെന്നതിനാലാണ് മറ്റ് പരിപാടികൾ ഉണ്ടെന്ന കാരണത്താൽ മമത ഇറങ്ങിപ്പോയത്. മറ്റ് ഉദ്യോഗസ്ഥരെയും യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ മമത ബാനർജി ശ്രമിച്ചതായും കേന്ദ്രം ആരോപിച്ചു. മറ്റ് യോഗങ്ങൾ ഉണ്ടായിരുന്നതിനാലാണ് മമത ബാനർജി അവലോകന യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. പശ്ചിമ ബംഗാൾ സർക്കാരിലെ ഒരു ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുത്തില്ലെന്നും കേന്ദ്രം അറിയിച്ചു.
Read more: പ്രധാനമന്ത്രിക്കെതിരെ പശ്ചിമബംഗാളില്‍ പ്രതിഷേധം
ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായയെ തിരിച്ചുവിളിച്ചതിൽ മമത ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നുണ്ടായ അലപൻ ബന്ദോപാധ്യായയുടെ രാജിയും പുതിയ നിയമനവും തികച്ചും ഭരണഘടന വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കർശനമായ അച്ചടക്ക നടപടിയാണുണ്ടായതെന്നും കേന്ദ്രം വിമർശിച്ചു.
ബന്ദോപാധ്യായയെ തിരിച്ചുവിളിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ വെള്ളിയാഴ്‌ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കലൈകുണ്ഡയിൽ കഴിഞ്ഞ 28ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ മമതയും ചീഫ് സെക്രട്ടറിയും മനപൂർവം പങ്കെടുത്തില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് കേന്ദ്ര നടപടി. ബന്ദോപാധ്യായയെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഉടനടി വിരമിച്ചത്. പിന്നാലെ മമതയുടെ മുഖ്യ ഉപദേഷ്‌ടാവായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു.