ETV Bharat / bharat

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

പാഴ് വാഗ്‌ദാനങ്ങള്‍ നൽകിയാണ് ബിജെപി സർക്കാർ അധികാരത്തിൽ വന്നതെന്ന് മമത

Mamata accuses BJP  Mamata on BJP  Mamata at Bankura  West Bengal polls  West Bengal election campaign  TMC vs BJP  കേന്ദ്ര സർക്കാരിനെതിരെ മമത  Mamata accuses BJP of making false promises before elections  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  ബിജെപി സർക്കാർ
കേന്ദ്ര സർക്കാരിനെതിരെ മമത
author img

By

Published : Mar 23, 2021, 9:07 AM IST

കൊൽക്കത്ത: കേന്ദ്ര സർക്കാരിനെ പരസ്യമായി വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി സർക്കാർ പാഴ് വാഗ്‌ദാനങ്ങള്‍ നൽകിയാണ് അധികാരത്തിൽ വന്നതെന്ന് മമത ആരോപിച്ചു. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് മുൻപ് 15 ലക്ഷം രൂപയും അരിയും പയറും തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും മമത പറഞ്ഞു. ബംഗാളിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

ജനങ്ങൾക്ക് ടാപ്പ് ജലവിതരണം നടത്തുന്നതിനായി ബൻകുരയിൽ ബംഗാൾ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ച മമത തൃണമൂൽ കോൺഗ്രസ് സ്ത്രീ ശാക്തീകരണത്തിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. വില്ലേജിലും മുനിസിപ്പാലിറ്റികളിലും 50 ശതമാനം സംവരണം ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും മമത ബാനര്‍ജി വ്യക്തമാക്കി. മാർച്ച് 27ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടക്കും. പശ്ചിമബംഗാളില്‍ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.