ETV Bharat / bharat

Malayali MBBS Student Death In Visakhapatnam മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ആന്ധ്രയില്‍ ജീവനൊടുക്കിയ നിലയില്‍ - Lodge In Andhra Pradesh

Thrissur Vadanappally Native Suicide In Visakhapatnam തൃശൂര്‍ വാടാനപ്പള്ളി സ്വദേശിനിയെയാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപത്തുള്ള പ്രദേശത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്

Malayali MBBS student ends life in Visakhaptnam  Visakhapatnam Andhra Pradesh  മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി  എംബിബിഎസ് വിദ്യാര്‍ഥിനി ആന്ധ്രയില്‍ ജീവനൊടുക്കി
Malayali MBBS student ends life in Visakhapatnam
author img

By ETV Bharat Kerala Team

Published : Aug 25, 2023, 8:41 PM IST

വിശാഖപട്ടണം: മലയാളി എംബിബിഎസ് വിദ്യാര്‍ഥിനിയെ (Malayali MBBS Student) ആന്ധ്രാപ്രദേശിലെ ലോഡ്‌ജില്‍ (Lodge In Andhra Pradesh) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ വാടാനപ്പള്ളി (Thrissur vadanappally) സ്വദേശിനിയായ 25കാരിയെ ഇന്നലെയാണ് (24 ഓഗസ്റ്റ്) വിശാഖപട്ടണത്തിന് അടുത്തുള്ള അല്ലിപുരത്തെ ലോഡ്‌ജില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍, ഇന്നലെ രാത്രി തന്നെ ലോക്കൽ പൊലീസ് കേസെടുത്തു.

യുവതി ചൈനയിലാണ് എംബിബിഎസ് പഠനം (MBBS In China) നടത്തുന്നത്. ഓഗസ്റ്റ് 23ന് ഉച്ചകഴിഞ്ഞാണ് 25കാരി ലോഡ്‌ജിൽ റൂമെടുത്ത് താമസം ആരംഭിച്ചത്. പിറ്റേന്ന് ചെക്ക് ഔട്ട് ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ചെക്ക് ഔട്ട് ചെയ്യാതായതോടെ ലോഡ്‌ജ് ജീവനക്കാര്‍ റൂമിന് മുന്‍പിലെത്തി വാതിലില്‍ മുട്ടിവിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ, ജീവനക്കാർ പ്രദേശത്തെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്: പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. അമ്മയോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ഈ കുറിപ്പ്. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഇന്നലെ തന്നെ യുവതിയുടെ കുടുംബത്തെ പൊലീസ് വിവരം അറിയിച്ചിരുന്നു.

'ആത്മഹത്യയുടെ കാരണം ഒന്നും തന്നെ നിലവില്‍ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. യുവതിയുടെ മാതാപിതാക്കൾ വന്നതിന് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ചതില്‍ വ്യക്തത വരുകയുള്ളൂ.' - തിരുമല റാവു മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

എംബിഎ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു: മലയാളിയായ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന് പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാലയിൽ സംഘര്‍ഷം. ചേര്‍ത്തല സ്വദേശി അജിന്‍ എസ് ദിലീപ് കുമാറിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ 2022 സെപ്‌റ്റംബറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം പൊലീസ് വിദ്യാര്‍ഥിയുടെ മുറി സീല്‍ ചെയ്‌തു.

READ MORE | മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത നിലയില്‍; പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സര്‍വകലാശാലയിൽ സംഘര്‍ഷം

മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെങ്കിലും അജിന്‍ ജീവനൊടുക്കാനുള്ള കാരണം പൊലീസ് വ്യക്തമാക്കിയില്ല. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. വിദ്യാര്‍ഥിയുടെ വീട്ടുകാരെ വിവരം അറിയിച്ചുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം വിദ്യാര്‍ഥിയുടെ ആത്മഹത്യ സര്‍വകലാശാല അധികൃതര്‍ മറച്ചുവച്ചു എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കോളജ് കാമ്പസില്‍ പ്രതിഷേധിച്ചിരുന്നു. 10 ദിവസത്തിനിടെ ഇത് രണ്ടാമത്തെ ആത്മഹത്യയാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തി വീശിയാണ് കാമ്പസിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയത്. മാധ്യമങ്ങളെ കാമ്പസിനുള്ളില്‍ കയറാന്‍ അനുവദിച്ചില്ല. ചണ്ഡീഗഢ് സർവകലാശാലയിലെ എംഎംഎസ് കേസ് വിവാദമായതിന് പിന്നാലെയാണ് സംഭവം.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക : 9152987821

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.