ജോധ്പൂർ: കഞ്ചാവ് എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും മനസിലേക്ക് ആദ്യം കടന്നുവരുന്നത് അതിന്‍റെ ദോഷ ഫലങ്ങളാണ് സാധാരണയായി മനുഷ്യരെ ശാരീരികമായി ബാധിക്കുന്ന ഒരു ലഹരിയാണ് ഇത്, അമിതമായ കഞ്ചാവിന്‍റെ ഉപയോഗം ടാക്കിക്കാർഡിയ, ഹൈപ്പോടെൻഷൻ, ശ്വസന വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു, കൂടാതെ മാനസികമായി പരിഭ്രാന്തിയും പ്രക്ഷോഭവും ഉണ്ടാക്കുന്നു. ഒരുപാട് ദോഷഫലങ്ങളുള്ള, കഞ്ചാവിനെ അതിശയകരമായ ഒരു മാറ്റത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ജോധ്പൂരിൽ നിന്നുള്ള രണ്ട് സഹോദരന്മാർ.
തങ്ങളുടെ ടെക്സ്റ്റൈൽ സ്റ്റാർട്ടപ്പിനായി ആളുകളാൽ വെറുക്കപ്പെട്ട ഈ ഇനം ഉപയോഗിച്ചുകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് രാഹു സുതാർ സുനിൽ സുതാർ എന്നീ സഹോദരങ്ങൾ. കഞ്ചാവ് ചെടികളുടെ തണ്ടിൽ നിന്നുള്ള നാരുകൾ ഉപയോഗിച്ചാണ് രാഹുൽ സുതാറും സുനിൽ സുതാറും ജൈവ വസ്‌ത്രങ്ങൾ നിർമ്മിച്ചെടുത്തത്.
ഉത്തരാഖണ്ഡിൽ നിർമ്മിച്ചെടുത്ത വസ്ത്രങ്ങൾ ഓർഗാനിക് മാത്രമല്ല, കെമിക്കൽ രഹിതവും ആന്‍റി ബാക്‌ടീരിയലും ആണെന്നാണ് ഈ സഹോദരങ്ങൾ തെളിയിക്കുന്നത്. ഓരോ അലക്കിന് ശേഷവും തുണിക്ക് മൃദുത്വം വർദ്ധിക്കുമെന്നും അവർ പറയുന്നു.
800 രൂപയ്ക്കാണ് ഒരു മീറ്റർ തുണി ഇവർ വിൽക്കുന്നത് ജോധ്പൂരിൽ നടന്ന പോളോ സീസണിൽ ഹെംറിക്‌സ് (Hemrix) എന്ന പേരിൽ ഈ തുണി ലോഞ്ച് ചെയ്‌തു.ഓൺലൈൻ വഴിയും ആവശ്യകാർക്ക് തുണി വാങ്ങാനുള്ള സൗകര്യം ലഭ്യമാണ്.
തുണിത്തരങ്ങൾ നിർമിക്കാന്‍ ആവശ്യമായ കഞ്ചാവ് കൃഷിക്ക് വെള്ളത്തിന്‍റെ പങ്കാളിത്തം കുറവായതിനാൽ കുറഞ്ഞ രീതിയിലാണ് വെള്ളം ഉപയോഗിച്ചാണ് തുണിത്തരങ്ങൾ തയ്യാറാക്കുന്നതെന്ന് സഹോദരങ്ങൾ പറഞ്ഞു.
പരുത്തി കൃഷി ചെയ്യാൻ ഒരുപാട് വെള്ളം ആവശ്യമാണ് ശേഷം അതിൽ നിന്ന് വസ്ത്രങ്ങൾ നിർമ്മിക്കാൻ ഏകദേശം 2,600 ലിറ്റർ വെള്ളം വേണ്ടിവരുന്നു.മറ്റുള്ളവയെ അപേക്ഷിച്ച് കഞ്ചാവിൽ നിന്ന് തുണിത്തരങ്ങൾ നിർമ്മിക്കുന്നതിന് 10 ശതമാനം വെള്ളം മാത്രമേ ആവശ്യമാവുകയുള്ളു എന്ന് സുനിൽ പറഞ്ഞു.
സംസ്ഥാനത്ത് കഞ്ചാവ് ചെടികൾ സമൃദ്ധമായി കാണപ്പെടുന്നതിനാൽ ഉത്തരാഖണ്ഡ് സർക്കാർ നിയമാനുസൃതമായി കഞ്ചാവ് കൃഷി അനുവദിച്ചിട്ടുണ്ട്.
കഞ്ചാവ്ചെടിയുടെ തണ്ടിൽ നിന്ന് ലഭിക്കുന്ന നാരുകൾകൊണ്ട് നൂൽ ഉണ്ടാക്കുന്നു, അത് പിന്നീട് സംസ്‌കരിച്ച് തുണിയാക്കുന്നു. ഗ്രാമീണർക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിനാൽ ഉത്തരാഖണ്ഡിലെ നിരവധി സംഘടനകൾ ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഫാബ്രിക്കിന്‍റെ പ്രധാന ഗുണം വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും അനുഭവപ്പെടുന്നു എന്നതാണ്. അതിനാൽ, ഇത് ചൈനീസ് സൈന്യം കൂടുതലായി ഉപയോഗിക്കുന്നു. ഇന്ത്യ ഇപ്പോൾ ഈ ട്രെൻഡിനെ പിന്തുടരുകയും വർണ്ണാഭമായ തുണിത്തരങ്ങളും ടവലുകളും മാറ്റുകളും നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.