ETV Bharat / bharat

'ഗാംബിയയിൽ കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ മരുന്ന് കുടിച്ചല്ല' ; മെയ്‌ഡൻ ഫാർമയുടെ കഫ് സിറപ്പ് നിലവാരമുള്ളതെന്ന് കേന്ദ്രം - Central Drugs Standard Control Organization

പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ കഫ് സിറപ്പുകള്‍ക്ക് പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടന സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ചണ്ഡിഗഡിലെ റീജ്യണല്‍ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മരുന്ന് നിലവാരമുള്ളതാണെന്ന് കണ്ടെത്തിയതായി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു

Maiden Pharma cough syrup is standard  Maiden Pharma cough syrup  Maiden Pharma cough syrup controversy  children death in Gambia  ഗാംബിയ  മെയ്‌ഡൻ ഫാർമയുടെ കഫ് സിറപ്പ്  മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ കഫ് സിറപ്പുകള്‍  ചണ്ഡീഗഢിലെ റീജിയണൽ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി  ലോകാരോഗ്യ സംഘടന  സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ  Central Drugs Standard Control Organization  ഭഗവന്ത് ഖുബ
മെയ്‌ഡൻ ഫാർമയുടെ കഫ് സിറപ്പ് നിലവാരമുള്ളതെന്ന് കണ്ടെത്തി
author img

By

Published : Dec 16, 2022, 2:28 PM IST

Updated : Dec 16, 2022, 3:30 PM IST

ന്യൂഡൽഹി : മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ കഫ് സിറപ്പുകള്‍ നിലവാരമുള്ളതാണെന്ന് കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഗാംബിയയിലെ കുട്ടികളുടെ മരണത്തില്‍ കമ്പനിയുടെ കഫ് സിറപ്പുകൾക്ക് ബന്ധമുണ്ടെന്ന തരത്തില്‍ ലോകാരോഗ്യ സംഘടന സംശയം ഉന്നയിച്ച് ആഴ്‌ചകൾക്ക് ശേഷമാണ് മരുന്നുകളുടെ നിലവാരം സംബന്ധിച്ച് സർക്കാർ പാർലമെന്‍റിന് വിവരങ്ങള്‍ കൈമാറിയത്. പശ്ചിമാഫ്രിക്കൻ രാജ്യത്ത് 66 കുട്ടികളുടെ മരണത്തിന് ഇടയായ സംഭവത്തില്‍ വസ്‌തുത കണ്ടെത്തുന്നതിനായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഹരിയാനയിലെ സ്റ്റേറ്റ് ഡ്രഗ് കൺട്രോളറുമായി ചേര്‍ന്ന് സോനിപത്തിലെ കുണ്ഡ്‌ലിയിലുള്ള മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിൽ പരിശോധന നടത്തി.

ഹരിയാനയിലെ സ്റ്റേറ്റ് ഡ്രഗ് കൺട്രോളർ കമ്പനിക്ക് കയറ്റുമതിക്കായി മാത്രം നാല് മരുന്നുകൾ നിർമിക്കാൻ ലൈസൻസ് നൽകിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് സഹമന്ത്രി ഭഗവന്ത് ഖുബ ഡിസംബർ 13 ന് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ ബിപി, കോഫെക്‌സ്‌മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് ഈ നാല് മരുന്നുകൾ. ഈ മരുന്നുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനും വിൽക്കുന്നതിനും അനുമതി ഇല്ല. അവ ഇന്ത്യയില്‍ വിപണനം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേൽപ്പറഞ്ഞ മരുന്നുകളുടെ സാമ്പിളുകൾ വിശദമായി പരിശോധിക്കുന്നതിനായി ചണ്ഡിഗഡിലെ റീജ്യണല്‍ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ നിലവാരമുള്ളതാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബറിൽ സോനിപത്തിലെ മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും ഹരിയാന സ്റ്റേറ്റ് ഡ്രഗ്‌സ് കൺട്രോളർ നിർത്തിവച്ചിരുന്നു.

കമ്പനിയുടെ കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Last Updated : Dec 16, 2022, 3:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.