മുംബൈ: മഹാരാഷ്‌ട്രയിൽ 'മന്ത്രാലയ'ത്തിന് മുന്നിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ജി.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. 54കാരനായ സുഭാഷ് സോപൻ ജാദവ് ഭൂമിയുമായി ബന്ധപ്പെട്ട പരാതി അറിയിക്കാനാണ് 'മന്ത്രാലയ'ത്തിലെത്തിയത്.
മഹാരാഷ്ട്ര സർക്കാരിന്‍റെ ഭരണ ആസ്ഥാനമാണ് 'മന്ത്രാലയം'. പൂനെ സ്വദേശിയായ ജാദവ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണണമെന്ന് ആവശ്യപ്പെടുകയും എന്നാൽ ഉദ്യേഗസ്ഥൻ കാണാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.
സുഭാഷിന്‍റെ ഭൂമിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങൾ തമ്മിൽ കലഹം തുടർക്കഥയായതോടെയാണ് പരാതിയുമായി മുഖ്യമന്ത്രിയെ കാണാനെത്തിയത്. കലഹത്തെ തുടർന്ന് മഞ്ചർ പൊലീസ് ഷിൻഡെ കുടുംബത്തിനെതിരെ മൂന്ന് കേസും ജാദവിനെതിരെ രണ്ട് കേസും രജിസ്റ്റർ ചെയ്‌തിരുന്നു.
ALSO READ: കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കു മരുന്നു വേട്ട