മുംബെെ: കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി. മുംബെെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ നിന്നാണ് 78 കാരനായ കോശ്യാരി വാക്സിനെടുത്തത്. മാര്‍ച്ച് ഒന്നിന് ആരംഭിച്ച രാജ്യ വ്യാപക വാക്സിനേഷൻ ഡ്രൈവിന്‍റെ രണ്ടാം ഘട്ടത്തിലാണ് കോശ്യാരി പങ്കാളിയായത്. ഈ ഘട്ടത്തിൽ 60 വയസില്‍ കൂടുതലുള്ളവരും 45 വയസിന് മുകളില്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 86,359 കൊവിഡ് രോഗികളാണുള്ളത്. 20,49,484 കൊവിഡ് മുക്തരും 52,340 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.