താനെ: മുംബൈ നാസികില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണിതെന്ന് അധികൃതര്‍ അറിയിച്ചു.
പ്ലാസ്റ്റിക് വസ്തുക്കള്‍ ആയതിനാലാണ് തീ കൂടുതല്‍ പടര്‍ന്നത്. നാല് ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.