ETV Bharat / bharat

ഐതിഹ്യങ്ങളുടെ അക്ഷയഖനി, 47 ഹെക്‌ടറില്‍ മഹാകാല്‍ ക്ഷേത്ര സമുച്ചയം: ഭക്തര്‍ക്ക് പുതിയ ആത്‌മീയ അനുഭവം

author img

By

Published : Oct 11, 2022, 6:06 PM IST

ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ് ക്ഷേത്ര സമുച്ചയത്തേക്കാള്‍ നാലിരട്ടി നീളത്തില്‍ വ്യാപിച്ച് കിടക്കുന്ന ഈ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ശിവന്‍റെ പന്ത്രണ്ട് ജ്യോതിര്‍ലിംഗ പ്രതിഷ്‌ഠകളില്‍ ഒന്നാണ് മഹാകാല്‍ ക്ഷേത്രത്തിലേത്.

Etv Bharat
Etv Bharat

ഉജ്ജയിന്‍(മധ്യപ്രദേശ്): മധ്യപ്രദേശിലെ ഉജ്ജയിനിലെ പ്രശസ്‌ത ശിവ ക്ഷേത്രമായ മഹാകാലിയില്‍ പുതുതായി നിര്‍മിച്ച ബൃഹത്തായ ക്ഷേത്ര സമുച്ചയത്തിന്‍റെ പ്രത്യേകതകള്‍ നിരവധിയാണ്. ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ് ക്ഷേത്ര സമുച്ചയത്തേക്കാള്‍ നാലിരട്ടി നീളത്തില്‍ വ്യാപിച്ച് കിടക്കുന്ന ഈ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ശിവന്‍റെ പന്ത്രണ്ട് ജ്യോതിര്‍ലിംഗ പ്രതിഷ്‌ഠകളില്‍ ഒന്നാണ് മഹാകാല്‍ ക്ഷേത്രത്തിലേത്.

മഹാകാല്‍ ക്ഷേത്ര സമുച്ചയം ഭക്തര്‍ക്ക് നല്‍കുക പുതിയ ആത്‌മീയ അനുഭവം

മഹാകാല്‍ ശിവ ക്ഷേത്ര സമുച്ചയം: മഹാകാലേശ്വര്‍ പൂന്തോട്ടം, മഹാകാലേശ്വര്‍ നടപ്പാത, ശിവ അവതാര്‍ പൂന്തോട്ടം, ആത്മീയ ചര്‍ച്ചകള്‍ക്കായുള്ള ഹാളുകള്‍, ഗണേശ വിദ്യാലയ കെട്ടിടങ്ങള്‍, ആത്‌മീയ പഠന കേന്ദ്രങ്ങള്‍, രുദ്രസാഗര്‍ നദിക്ക് അഭിമുഖമായിട്ടുള്ള അലങ്കരിച്ച നടപ്പാതകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവ ബൃഹത്തായ സമുച്ചയത്തിന്‍റെ ഭാഗമാണ്. പുതിയ സമുച്ചയം വരുന്നതോട് കൂടി ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലം 2.8 ഹെക്ടറില്‍ നിന്ന് 47 ഹെക്‌ടറായി വ്യാപിക്കും. മുഖം തെക്കോട്ടായിട്ടുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മഹാകാല്‍. രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും ഭക്തര്‍ മഹാകാലില്‍ ദര്‍ശനത്തിനായി എത്തുന്നുണ്ട്.

ഭക്തർക്ക് നാളെ മുതല്‍ പ്രവേശനം: 12.10.22 മുതല്‍ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. ഭഗവാന്‍ ശിവനെകുറിച്ചുള്ള ഐതിഹ്യങ്ങളുടെ ഒരു അക്ഷയഖനിയാണ് ഈ സമുച്ചയം. ശിവന്‍റെ വിവിധ അവതാരങ്ങളുടെ വിഗ്രഹങ്ങള്‍ നടപ്പാതയില്‍ ഒരുക്കിയിട്ടുണ്ട്. ഹിന്ദു മതവുമായി ബന്ധപ്പെട്ട ദര്‍ശനങ്ങളും ഭക്തര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സമുച്ചയം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

മഹാകാല്‍ ക്ഷേത്രത്തെ വിവിധ ഘട്ടങ്ങളില്‍ പുതുക്കിപ്പണിതിട്ടുണ്ട്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് കണക്കാക്കുന്ന ബാനഭട്ട എഴുതിയ കടമ്പരിയില്‍ മഹാകാല്‍ ക്ഷേത്രത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന മഹാകാല്‍ ഉത്സവം എഡി ആറാം നൂറ്റാണ്ട് മുതലാണ് ആരംഭിച്ചത് എന്നാണ് കണക്കാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.