ലഖ്‌നൗ : വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും സഖ്യകക്ഷിയായ മഹാൻദളും ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന അവകാശ വാദവുമായി എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്.
സമാജ്‌വാദി പാർട്ടിക്ക് 350 സീറ്റുകൾ കിട്ടുമെന്നും മഹാൻ ദളിന്‍റെ പരിപാടിക്ക് ശേഷം 400 സീറ്റുകൾ നേടാനാകുമെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് യാദവ് പറഞ്ഞു.
താൻ 400 സീറ്റുകളെ കുറിച്ച് പറയുമ്പോൾ ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കും. എന്നാൽ ബിജെപി ബുള്ളറ്റ് ട്രയിനുകളെ കുറിച്ച് സംസാരിക്കുമ്പോൾ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല.
വാരണാസി ക്യോട്ടോ ആക്കി മാറ്റുമെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാൽ ക്യോട്ടോയിലെ ശുചിത്വം സങ്കൽപ്പിക്കാൻ പോലും ആകാത്തതാണെന്നും യാദവ് പറഞ്ഞു.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് : തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ യോഗം ചേർന്ന് ഡിഎംകെ
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യനെതിരെ ആഞ്ഞടിച്ച യാദവ്, മഹാൻ ദളിന്‍റെ കേശവ് ദേവ് മൗര്യയാണ് യഥാർഥ കേശവ് എന്നും ഉപമുഖ്യമന്ത്രി വ്യാജൻ ആണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടിയുടെ പിന്നാക്ക വിഭാഗ സെൽ ആഗസ്റ്റ് 9 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 'പിച്ച്ദ വർഗ് സമ്മേളനം' നടത്തുമെന്ന് സമാജ്‌വാദി പാർട്ടി വക്താവ് അശുതോഷ് വർമ അറിയിച്ചു.