ETV Bharat / bharat

Madurai Train Fire Eyewitnesses Says '5 പേരെ ഞാന്‍ രക്ഷിച്ചു, പക്ഷേ എന്‍റെ ഭാര്യയും അളിയനും...'; വികാരാധീനരായി യാത്രികനും നാട്ടുകാരനും ഇടിവി ഭാരതിനോട്

author img

By ETV Bharat Kerala Team

Published : Aug 26, 2023, 10:40 PM IST

Updated : Aug 26, 2023, 11:04 PM IST

Madurai train fire native people and passengers intervention മധുര റെയില്‍വേ സ്റ്റേഷന് സമീപത്തെ പ്രദേശവാസികളുടെ നിര്‍ണായകമായ ഇടപെടലാണ് അപകടത്തിന്‍റെ വ്യാപ്‌തി കുറയ്‌ക്കാന്‍ ഇടയാക്കിയത്

tragic incident Tamil Nadu  Madurai train fire eyewitnesses says  eyewitnesses says on tragic incident Tamil Nadu
Madurai train fire eyewitnesses says

ചെന്നൈ: വെളുപ്പാന്‍കാലത്ത് ഞെട്ടലുളവാക്കുന്ന വലിയ നിലവിളി കേട്ടാണ് മധുര റെയില്‍വേ സ്റ്റേഷന് (Madurai railway station) സമീപപ്രദേശത്ത് താമസിക്കുന്നവര്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റത്. മറിച്ചൊന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ പൊട്ടിക്കരച്ചില്‍ കേട്ട ഇടത്തേക്ക് വീടുകളില്‍ നിന്നും ആളുകള്‍ കിതപ്പ് പോലും വകവയ്‌ക്കാതെ ഓടിയെത്തുകയുണ്ടായി. ആളിപ്പടരുന്ന അഗ്‌നിയെ പ്രതിരോധിക്കാന്‍ ആവതില്ലെങ്കിലും അവര്‍ കഴിയാവുന്നതൊക്കെ ചെയ്‌തു. മധുര സ്റ്റേഷൻ മാസ്റ്ററെ (Madurai station master) വിവരം അറിയിക്കാന്‍ ഓഫിസിലേക്ക് ഓടിക്കയറി ചിലർ, മറ്റുചിലര്‍ സമീപത്തെ ഫയർ സ്റ്റേഷനിൽ (Fire and rescue services) വിവരമറിയിച്ചു.

ഒന്‍പത് പേരുടെ ജീവൻ പൊലിഞ്ഞ ദാരുണമായ സംഭവത്തില്‍, തമിഴ്‌നാട് അഗ്‌നിരക്ഷാസേന ജീവനക്കാരോടൊപ്പം തീ അണയ്ക്കാൻ സജീവമായി സഹായിക്കാന്‍ നാട്ടുകാരുണ്ടായിരുന്നു. യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, കടുത്ത ചൂടും തീയും കാരണം കോച്ചിന്‍റെ അടുത്തെത്താൻ പോലും പലര്‍ക്കും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍, എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കാന്‍ മാത്രമേ അതില്‍ പലര്‍ക്കും കഴിഞ്ഞുള്ളൂ.

'ട്രെയിൻ തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപമുള്ള പ്രദേശത്താണ് ഞാൻ താമസിക്കുന്നത്. പുലർച്ചെ, നിലവിളി കേട്ട് ഉറക്കത്തിൽ നിന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നുപോയി. കിടക്കയിൽ നിന്ന് എഴുന്നേറ്റ് സംഭവസ്ഥലത്ത് ഓടിയെത്തുമ്പോള്‍ ട്രെയിനില്‍ നിന്ന് ചിലർ പുറത്തേക്ക് ചാടുന്നതായിരുന്നു ഞാന്‍ കണ്ടത്.' - മധുര റെയില്‍വേ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന മന്നൻ എന്നയാള്‍ തന്‍റെ അനുഭവം വിവരിച്ചു.

READ MORE | Madurai Train Fire Accident ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ട്രെയിനിന് തീപിടിച്ചു, 9 മരണം; അപകടം മധുര സ്റ്റേഷനില്‍

മന്നനും കൂടെയുള്ളവരും ചേർന്ന് യാത്രക്കാരെ എങ്ങനെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്ന തിരക്കിലായിരുന്നു. ആ സമയം ഒപ്പമുണ്ടായിരുന്ന കുറച്ചുപേര്‍ സമീപത്തെ എസ്എസ് കോളനി അഗ്‌നിരക്ഷാസേനയില്‍ വിവരമറിയിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഉദ്യോഗസ്ഥരും നാട്ടുകാരും തീ അണയ്ക്കാൻ ശ്രമിച്ചപ്പോൾ, ട്രെയിനില്‍ നിന്നുള്ള അസഹനീയമായ ചൂടും തീയും ഏല്‍ക്കുകയുണ്ടായി. 'സ്ലീപ്പർ കമ്പാർട്ട്‌മെന്‍റുകളില്‍ കിടക്കുന്നവരായിരുന്നു ഭൂരിഭാഗവും. അതുകൊണ്ടുതന്നെയാണ് മരണ സംഖ്യകൂടാന്‍ ഇടയാക്കിയതും' - മന്നൻ ദുഃഖത്തോടെ പറയുന്നു.

'ആ വലിയ ആഗ്രഹം നടക്കാതെ പോയി': എല്ലാവരുടെയും ജീവൻ രക്ഷിക്കാനായിരുന്നു മന്നന്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെ ശ്രമം. എന്നാല്‍, ഈ ആഗ്രഹം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ ഏങ്ങിക്കൊണ്ട് പറയുന്നു. തീപിടിത്തമുണ്ടായ കോച്ചിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഭാര്യ മിഥിലേഷ് കുമാരിയെയും ഭാര്യാസഹോദരൻ ശത്രുകാനൻ സിങ്ങിനെയും രക്ഷിക്കാനായില്ലെന്ന് യുപി സ്വദേശി ശിവ് പ്രതാപ് സിങ് ചൗഹാന്‍ കരഞ്ഞുകൊണ്ട് പറയുന്നു.

READ MORE | Southern Railway On Madurai Train Fire : 'അഗ്‌നിരക്ഷാസേന എത്തിയത് അര മണിക്കൂര്‍ വൈകി' ; ഇത് വ്യാപ്‌തി വര്‍ധിപ്പിച്ചുവെന്ന് റെയിൽവേ

സംഭവം നടന്ന ട്രെയിനിന് പുറത്ത് കനത്ത പുക തങ്ങിനിന്നത് കാരണം ശ്വാസം കിട്ടാത്ത അവസ്ഥപോലുമുണ്ടായി. ഈ പുകയേറ്റ് തളർന്നുവീഴുന്നതിന് മുന്‍പ് ചൗഹാൻ ധൈര്യപൂർവം ചിലരെ പുറത്തെടുക്കുകയായിരുന്നു. 'അനധികൃത എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചത് പാര്‍ട്ടി കോച്ചില്‍ വന്‍തോതില്‍ അഗ്‌നിബാധയുണ്ടാക്കാന്‍ ഇടയാക്കി. വളരെ പണിപ്പെട്ടാണ് അഞ്ച് പേരെ പുറത്തെത്തിക്കാന്‍ എനിക്ക് കഴിഞ്ഞത്. എന്നാലും എന്‍റെ ഭാര്യയേയും അളിയനേയും രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇക്കാരണം കൊണ്ട് തന്നെ ഞാൻ ബോധംകെട്ട് വീഴുകപോലുമുണ്ടായി.' - ശിവ് പ്രതാപ് സിങ് ചൗഹാന്‍ ദുരന്തം ഓര്‍മിച്ചെടുത്തു.

Last Updated : Aug 26, 2023, 11:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.