ഭോപ്പാൽ: മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന മേഗാ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പയിനിൽ പരമാവധി ആൾക്കാർ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രണ്ടാമത്തെ ഡോസ് ലഭിക്കാത്തവർ വാക്‌സിൻ സ്വീകരിക്കണം. കാരണം സംസ്ഥാനത്ത് രണ്ടാമത്തെ ഡോസ് കൂടുതലായി ബാക്കിയുണ്ട്, ചൗഹാൻ പറഞ്ഞു. മധ്യപ്രദേശിൽ കൂടുതൽ പേർക്ക് വാക്‌സിൻ വിതരണം നടത്തുന്നതിനായി ഓഗസ്റ്റ് 25, 26 തീയതികളിൽ മെഗാ കൊവിഡ് വാക്‌സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 60 ശതമാനം പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 12 ശതമാനം പേർ രണ്ടാമെത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു. ഓഗസ്റ്റ് 25ന് മെഗാ വാക്‌സിൻ ക്യമ്പ് ആരംഭിക്കുന്ന ദിവസം രണ്ട് ഡോസ് വാക്‌സിനുകളും നൽകനാണ് ഉദ്ദേശിക്കുന്നത്. 26ന് രണ്ടാമെത്തെ ഡോസ് മാത്രമായിരിക്കും നൽകുക. രണ്ടാമത്തെ ഡോസ് നിശ്ചിത സമയത്തിനുള്ളിൽ എടുത്തില്ലെങ്കിൽ ഭലം ഉണ്ടാകില്ലെന്നും രണ്ട് ഡോസും സമയ ക്രമമായി എടുകത്താൽ മാത്രമെ കൊവിഡിൽ നിന്നും രക്ഷ നേടാനാകു എന്നും മുഖ്യമന്ത്രി അറിയിച്ചു.