കൂനൂർ : ജനറല്‍ ബിപിൻ റാവത്തും സംഘവും ഹെലികോപ്‌റ്റര്‍ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്മാരകം നിർമിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ട് കൂനൂർ നഞ്ചപ്പ ചത്രം നിവാസികൾ. ഡിസംബർ എട്ടിനാണ് ബിപിൻ റാവത്ത് ഉൾപ്പടെ 14 പേർ സഞ്ചരിച്ച വ്യോമസേനയുടെ എം.ഐ സീരീസ് ഹെലികോപ്റ്റർ കൂനൂർ നഞ്ചപ്പ ഛത്രം ഗ്രാമത്തിൽ തകർന്നുവീണത്.
ജനറൽ ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാര്‍, സുരക്ഷാഭടൻമാര്‍ എന്നിവര്‍ അടക്കം 13 പേരാണ് അപകടത്തിൽ മരിച്ചത്. കനത്ത മഞ്ഞുവീഴ്‌ചയാണ് അപകട കാരണം.
ALSO READ: Coonoor Helicopter Crash : രക്ഷാപ്രവർത്തന ദൗത്യങ്ങൾക്ക് തമിഴ്‌നാടിന് നന്ദി പറഞ്ഞ് എയർഫോഴ്‌സ്
നേരത്തെ ഹെലികോപ്റ്റര്‍ അപകടത്തിൽ തമിഴ്‌നാട് നടത്തിയ രക്ഷാപ്രവർത്തന ദൗത്യങ്ങൾക്ക് ഇന്ത്യൻ എയർഫോഴ്‌സ് നന്ദി അറിയിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി, നീലഗിരി കലക്‌ടർ, പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർക്കാണ് എയർഫോഴ്‌സ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചത്.