ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വക്കീല്‍ വെടിയേറ്റു മരിച്ചു. അഭിഭാഷകനായ ഫത്തേ മുഹമ്മദ് ഖാനാണ് വെടിയേറ്റു മരിച്ചത്. ഗ്രെയിറ്റര്‍ നോയിഡയിലെ വീടിന് സമീപമുള്ള റോഡിലാണ് ഇയാള്‍ വെടിയേറ്റു മരിച്ചത്. സ്വത്ത് തര്‍ക്കത്തിന് പിന്നിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
രാവിലെ 11 മണിയോടെ തന്‍റെ കക്ഷിയെ കാണാനായി ഇറങ്ങിയപ്പോഴാണ് വെടിയേറ്റത്. വക്കീലിന്‍റെ മകന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതിയെന്ന് കരുതുന്ന ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്ന് ഗ്രെയിറ്റര്‍ നോയിഡ ഡിസിപി രാജേഷ് കുമാര്‍ സിങ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.പ്രതിയെ പിടികൂടിയിട്ടില്ല.