ന്യൂഡൽഹി: ഇന്ത്യയിൽ 15,144 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,57,985 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 17,170 പേർക്ക് രോഗമുക്തിയും 181 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
നിലവിൽ രാജ്യത്ത് 2,08,826 സജീവ കൊവിഡ് കേസുകളും 1,01,96,885 രോഗമുക്തിയും 1,52,274 കൊവിഡ് മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
നിലവിൽ 68633 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 53,163 സജീവ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ജനുവരി 16 വരെ 18,65,44,868 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയത്.
അതേസമയം, രാജ്യവ്യാപകമായുള്ള കൊവിഡ് വാക്സിനേഷൻ ഡ്രൈവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിന്‍റെ അവസാനത്തോടെ ഏകദേശം മൂന്ന് കോടി ആളുകളിൽ വാക്സിൻ എത്തുമെന്നാണ് കണക്കാക്കുന്നത്.