ETV Bharat / bharat

കദളി കൺകദളി ചെങ്കദളി പൂ വേണോ.... മലയാളിക്ക് മറക്കാനാകുമോ ആ ശബ്‌ദം.... - ലത മലയാളത്തില്‍

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലാണ് ലത മങ്കേഷ്‌കർ മലയാളത്തില്‍ പാടിയത്. പി. വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ടും കെ.ജി ജോർജ്ജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

Lata Mangeshkar malayalam song kadali kankadali nellu movie
കദളി കൺകദളി ചെങ്കദളി പൂ വേണോ.... മലയാളിക്ക് മറക്കാനാകുമോ ആ ശബ്‌ദം....
author img

By

Published : Feb 6, 2022, 11:04 AM IST

ഹൈദരാബാദ്: ഇന്ത്യയുടെ വാനമ്പാടി ഈ ലോകത്തോട് വിടപറയുമ്പോൾ മലയാളവും ആ വേദന പങ്കുവെയ്ക്കുകയാണ്. ഒരു ഗാനം മാത്രമാണ് ലത മങ്കേഷ്‌കർ മലയാളത്തില്‍ പാടിയതെങ്കിലും എന്നും ആസ്വാദക ഹൃദയത്തില്‍ ആ ഗാനവും ശബ്‌ദവും നിറഞ്ഞു നില്‍ക്കും.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലാണ് ലത മങ്കേഷ്‌കർ മലയാളത്തില്‍ പാടിയത്. പി. വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ടും കെ.ജി ജോർജ്ജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എസ്.എൽ. പുരം സദാനന്ദൻ ആണ് സംഭാഷണം രചിച്ചത്. ജമ്മു ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ എൻ.പി. അലി ആണ് ഈ ചിത്രം നിർമ്മിച്ചത്.

പ്രേംനസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, ജയഭാരതി എന്നിവർ അഭിനയിച്ച നെല്ല് എന്ന ചിത്രത്തില്‍ ബാലു മഹേന്ദ്ര, ഋഷികേശ് മുഖർജി, സലില്‍ ചൗധരി എന്നി പ്രമുഖരും അണിയറയിലുണ്ടായിരുന്നു.

also read: ലത മങ്കേഷ്‌കര്‍: ഇന്ത്യയുടെ ഹൃദയ സംഗീതം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.