ETV Bharat / bharat

ജിൻഡാൽ സ്റ്റീൽ കമ്പനിക്ക് ഭൂമി നൽകാനുള്ള തീരുമാനം: എതിർപ്പറിയിച്ച് ബിജെപി എംഎൽഎമാർ

author img

By

Published : May 8, 2021, 4:46 PM IST

3667 ഏക്കർ സ്ഥലം ജിൻഡാലിന് പാട്ടത്തിന് നൽകാനുള്ള തീരുമാനം പുനപരിശോധിക്കാൻ എം‌എൽ‌എമാർ കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Jindal Steel Company Land lease to Jindal Steel Company CM Yediyurappa Basanagouda Patil Yatnal ജിൻഡാൽ സ്റ്റീൽ കമ്പനി മുഖ്യമന്ത്രി യെദ്യൂരപ്പ
ജിൻഡാൽ സ്റ്റീൽ കമ്പനിക്ക് ഭൂമി നൽകാനുള്ള തീരുമാനം: എതിർപ്പറിയിച്ച് ബിജെപി എംഎൽഎമാർ

ബെംഗളൂരു: കർണാടകയിൽ ബെല്ലാരിയുടെ ജിൻഡാൽ സ്റ്റീൽ കമ്പനിക്ക് കുറഞ്ഞ നിരക്കിൽ ഭൂമി പാട്ടത്തിന് നൽകാനുള്ള സർക്കാർ നീക്കത്തെ എതിർത്ത് ബിജെപി എംഎൽഎമാർ.സർക്കാർ തീരുമാനത്തിലുള്ള തങ്ങളുടെ അസംതൃപ്തി അറിയിച്ച് എം‌എൽ‌എമാർ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കത്ത് സമർപ്പിച്ചു. ബന്ദനഗൗഡ പാട്ടീൽ യത്‌നാൽ, അരവിന്ദ് ബെല്ലാദ്, പൂർണിമ ശ്രീനിവാസ്, ഉദയ് ഗരുഡാചാർ എന്നീ ബിജെപി എംഎൽഎമാരാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

3667 ഏക്കർ സ്ഥലം ജിൻഡാലിന് പാട്ടത്തിന് നൽകാനുള്ള തീരുമാനം പുനപരിശോധിക്കാൻ എം‌എൽ‌എമാർ കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കോടി രൂപയുടെ ഭൂമി 60 മുതൽ 70 കോടി രൂപക്ക് മാത്രം പാട്ടത്തിന് നൽകുന്നത് ശരിയല്ല. ഇതേ രീതിയിൽ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ തീരുമാനമെടുത്തപ്പോൾ അന്ന് അങ്ങയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ അതിനെ എതിർത്തതാണ്. പിന്നെ അതേ കാര്യം തന്നെ താങ്കളുടെ നേത്യത്വത്തിലുള്ള സർക്കാർ ചെയ്യുന്നത് ശരി അല്ലെന്നും കത്തിൽ പറയുന്നു.

ജിൻഡാലിനു നൽകാനുള്ള ഭൂമി സംബന്ധിച്ച വിഷയം പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യാമായിരുന്നു. നിയമസഭാ പാർട്ടി യോഗത്തിലോ ബജറ്റ് സമ്മേളനത്തിലോ ഇത് ചർച്ച ചെയ്യാമായിരുന്നു. ഈ തീരുമാനം പുനപരിശോധിക്കപ്പെടണം. അതിന് പാർട്ടി ഫോറത്തിൽ ചർച്ച അനുവദിക്കണമെന്നും എം‌എൽ‌എമാർ കത്തിൽ അഭ്യർഥിച്ചു.

Also read: പിടിവിട്ട് കർണാടക; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.