ETV Bharat / bharat

'ബിജെപിയെ തുരത്താന്‍ ഒന്നിക്കും'; സോണിയയെ കണ്ട് ലാലുവും നിതീഷും - ബിജെപിയെ തുരത്താന്‍ ഒന്നിക്കും

2024 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണത്തില്‍ നിന്നും ബിജെപിയെ താഴെയിറക്കുക എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നില്‍

Lalu Prasad Nitish Kumar meet Sonia Gandhi  സോണിയയെ കണ്ട് ലാലുവും നിതീഷും  ബിജെപിയെ താഴെയിറക്കുക  പ്രതിപക്ഷ കക്ഷികളുടെ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നില്‍  Lalu Nitish meet Sonia Gandhi in New Delhi  uniting Opposition to oust BJP in 2024  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച  Meeting with Congress President Sonia Gandhi  Lalu Prasad  Nitish Kumar  ബിജെപിയെ തുരത്താന്‍ ഒന്നിക്കും  ലാലു പ്രസാദ് യാദവ്
'ബിജെപിയെ തുരത്താന്‍ ഒന്നിക്കും'; സോണിയയെ കണ്ട് ലാലുവും നിതീഷും
author img

By

Published : Sep 25, 2022, 10:49 PM IST

ന്യൂഡൽഹി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 25) വൈകിട്ട് 10 ജന്‍പഥിലെ വസതിയിലെത്തിയാണ് നേതാക്കള്‍ സോണിയയെ കണ്ടത്. 2024ൽ ബിജെപിയെ തുരത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.

കോൺഗ്രസും ചില പ്രാദേശിക പാർട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റി ഐക്യത്തിലെത്തിക്കാനുള്ള നീക്കം നടത്താനും നേതാക്കളുടെ കൂടിക്കാഴ്‌ച ലക്ഷ്യമിട്ടിരുന്നു. ബിജെപിയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ആർജെഡിയും കോൺഗ്രസും ചേർന്ന് ഓഗസ്റ്റിലാണ് ബിഹാറിൽ സർക്കാർ രൂപീകരിച്ചത്. ശേഷം നിതീഷ് ആദ്യമായാണ് സോണിയയുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ദീർഘകാലത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് ശേഷമുള്ള ഇടവേള കഴിഞ്ഞ് ലാലു പ്രസാദ് യാദവ് ഡല്‍ഹിയിലെത്തി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്.

ഒന്നിക്കല്‍ പ്രസിഡന്‍റ് ഇലക്ഷന് ശേഷം: ''ബിജെപിയെ തൂത്തുവാരാന്‍ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കണം. കോൺഗ്രസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനുശേഷം വീണ്ടും കാണാം'' - സോണിയ ഗാന്ധി പറഞ്ഞതായി യോഗത്തിന് ശേഷം ലാലു മാധ്യമങ്ങളോട് പറഞ്ഞു. "രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും കൈകോർക്കേണ്ടത് അനിവാര്യമാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിന്നുള്ള പരിപാടികള്‍ പിന്നീട് നടക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇത്'' - നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ| 'ഗാന്ധി' ഇല്ലാത്ത തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ് ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.