ETV Bharat / bharat

ലഖിംപുര്‍ ഖേരി സംഭവം : പ്രതിഷേധം കനക്കുന്നതിനിടെ അമിത്‌ ഷായെ കണ്ട് അജയ്‌ മിശ്ര

അജയ് മിശ്രയുടെ മകന്‍ ആശിഷ് വാഹനത്തിലുണ്ടായിരുന്നെന്ന് എഫ്‌ഐആറില്‍

Ajay Mishra  e Lakhimpur Kheri incident  Ajay Mishra not been summoned by BJP high command  BJP UP  അജയ്‌ മിശ്ര വാര്‍ത്ത  അജയ്‌ മിശ്ര അമിത് ഷാ വാര്‍ത്ത  അജയ്‌ മിശ്ര അമിത് ഷാ  അജയ്‌ മിശ്ര അമിത് ഷാ കൂടിക്കാഴ്‌ച വാര്‍ത്ത  അജയ്‌ മിശ്ര ഡല്‍ഹി വാര്‍ത്ത  അജയ്‌ മിശ്ര  ലഖിംപൂര്‍ ഖേരി അജയ്‌ മിശ്ര വാര്‍ത്ത  അജയ്‌ മിശ്ര രാജി വാര്‍ത്ത  ആശിഷ് മിശ്ര എഫ്‌ഐആര്‍ വാര്‍ത്ത  അജയ്‌ മിശ്ര കാര്‍ വാര്‍ത്ത  അജയ്‌ മിശ്ര ആരോപണം വാര്‍ത്ത
ലഖിംപൂര്‍ ഖേരി പ്രതിഷേധം കനക്കുന്നതിനിടെ അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി അജയ്‌ മിശ്ര
author img

By

Published : Oct 6, 2021, 5:34 PM IST

ന്യൂഡല്‍ഹി : ലഖിംപുര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര മന്ത്രി അജയ്‌ മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. നാല്‍പ്പത് മിനിട്ട് ഇരുവരും ആശയവിനിമയം നടത്തിയെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെ ഓഫിസിലെത്തിയതിന് ശേഷമാണ് അജയ് മിശ്ര അമിത് ഷായെ കാണാന്‍ പോയത്.

തനിക്കും മകനുമെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഗൂഢാലോചനയാണെന്ന് അജയ് മിശ്ര ആരോപിച്ചു. സംഭവത്തില്‍ നിഷ്‌പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപുര്‍ ഖേരിയില്‍ വാഹനം പാഞ്ഞുകയറി നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകരെ ഇടിച്ച വാഹനം അജയ്‌ മിശ്രയുടേതാണെന്നും വ്യക്തമായിരുന്നു.

വാഹനം ഓടിച്ചിരുന്നത് അജയ്‌ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആരോപണം.

ആശിഷ് മിശ്രയ്‌ക്കെതിരെ എഫ്‌ഐആര്‍

ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് യുപി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്‌തിട്ടില്ല. അജയ് മിശ്രയുടെ മകന്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് യുപി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിലുണ്ട്.

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര വെടിയുതിര്‍ത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അശ്രദ്ധയോടെയുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.

ഇയാളെ അറസ്റ്റ് ചെയ്യണമെന്നും അജയ്‌ മിശ്ര രാജി വയ്‌ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ താനോ മകനോ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം.

ലഖിംപുര്‍ ഖേരി സംഭവത്തിന് പിന്നില്‍ ഖലിസ്ഥാനി അനുകൂലികളാണെന്നും ഭിന്ദ്രന്‍വാലയെ അനുകൂലിക്കുന്ന പോ സ്റ്ററുകള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അജയ്‌ മിശ്ര ആരോപിച്ചിരുന്നു.

Also read: ലഖിംപുര്‍ സംഭവം : മകന്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.