ETV Bharat / bharat

കുംഭമേള: മൂന്നാമത്തെ ഷാഹി സ്‌നാനത്തില്‍ പങ്കെടുത്ത് ഭക്തർ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുംഭമേള ഒരു മാസത്തേക്ക് ചുരുക്കിയിരിക്കുകയാണ്.

Kumbh 2021: Devotees participate in third 'Shahi Snan' in Haridwar  കുംഭമേള  കുംഭമേള ഷാഹി സ്‌നാൻ  ഷാഹി സ്‌നാൻ  ഉത്തരാഖണ്ഡ്  കുംഭമേള കൊവിഡ്  third 'Shahi Snan'  Kumbh 'Shahi Snan  'Shahi Snan  Kumbh covid
കുംഭമേള: മൂന്നാമത്തെ ഷാഹി സ്‌നാനിൽ പങ്കെടുത്ത് ഭക്തർ
author img

By

Published : Apr 14, 2021, 9:43 AM IST

ഡെറാഡൂൺ: രാജ്യത്ത് കൊവിഡ് പടർന്നുപിടിക്കുമ്പോഴും ഹരിദ്വാറിലെ കുംഭമേളയോടനുബന്ധിച്ചുള്ള ഷാഹി സ്‌നാനത്തില്‍ പങ്കെടുത്ത് നിരവധി ഭക്തർ. മാർച്ച് 11നായിരുന്നു ആദ്യ ഷാഹി സ്‌നാനം. രണ്ടാമത്തെ ഷാഹി സ്‌നാനം ഏപ്രിൽ 12 നുമായിരുന്നു.

നാസിക്, ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജയിന്‍ എന്നീ സ്ഥലങ്ങളിലായാണ് കുംഭമേള നടക്കുന്നത്. സാധാരണ നാലുമാസം നീണ്ടുനിൽക്കുന്ന കുംഭമേള കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് ചുരുക്കിയിരിക്കുകയാണ്.

ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് നിലവിൽ സംസ്ഥാനത്ത് 9,353 കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,925 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,12,071 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.