ETV Bharat / bharat

കുൽഗാം ജില്ലയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടത് ജെയ്‌ഷെ തീവ്രവാദി - malayalam latest news

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ പാകിസ്ഥാൻ സ്വദേശിയും ജെയ്‌ഷെ ഇ മുഹമ്മദ് അംഗവുമായ അബു ഹുററയാണെന്ന് ജമ്മു കശ്‌മീർ പൊലീസ് തിരിച്ചറിഞ്ഞു. തിങ്കളാഴ്‌ചയാണ് വെസ് ബത്‌പോറ മേഖലയിൽ ഭീകരാക്രമണം ഉണ്ടായത്.

KULGAM ENCOUNTER KILLED TERRORIST IDENTIFIED  JEM LINKED PAKISTANI TERRORIST DEAD  കുൽഗാം ജില്ലയിലം തീവ്രവാദ ആക്രമണം  കൊല്ലപ്പെട്ട ഭീകരൻ പാകിസ്ഥാൻ തീവ്രവാദി  കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ  തെക്കൻ കശ്‌മീരിൽ തീവ്രവാദ ആക്രമണം  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  national news  kashmir latest news  malayalam latest news  TERRORIST IDENTIFIED AS PAKISTANI
കുൽഗാം ജില്ലയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടത് ജെയ്‌ഷെ തീവ്രവാദി
author img

By

Published : Sep 27, 2022, 10:46 AM IST

Updated : Sep 27, 2022, 12:40 PM IST

ശ്രീനഗർ: തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ പാകിസ്ഥാൻ സ്വദേശിയും ജെയ്‌ഷെ ഇ മുഹമ്മദ് അംഗവുമായ അബു ഹുററയാണെന്ന് ജമ്മു കശ്‌മീർ പൊലീസ് തിരിച്ചറിഞ്ഞു. തിങ്കളാഴ്‌ചയാണ്(26.09.2022) വെസ് ബത്‌പോറ മേഖലയിൽ ഭീകരാക്രമണം ഉണ്ടായത്. ഗ്രാമത്തിൽ അജ്‌ഞാതരായ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്‌മീർ പൊലീസും സിആർപിഎഫും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു.

കുൽഗാം ജില്ലയിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടത് ജെയ്‌ഷെ തീവ്രവാദി

സംശയം തോന്നിയ വീടുകൾ സുരക്ഷ സേനാംഗങ്ങൾ വളഞ്ഞു. എന്നാൽ രക്ഷപ്പെടാൻ വേണ്ടി തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സിവിലിയന്മാരുടെ സുരക്ഷ മുന്നിൽ കണ്ട് സുരക്ഷ സേന അവരെ ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിനിടെ ഒരു സുരക്ഷ ഉദ്യോഗസ്ഥന് വെടിയേറ്റു. ഉദ്യോഗസ്ഥനെ ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രനേഡുകൾ ഉപയോഗിച്ച് ഭീകരർ നടത്തിയ വെടിവയ്‌പിൽ രണ്ട് സിവിലിയന്മാർക്കും പരിക്കേറ്റു.

Last Updated : Sep 27, 2022, 12:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.