കുൽഗാം : ദക്ഷിണ കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. യാരിപോരയിലെ ബ്രായിഹാർദ് കത്‌പോര ഗ്രാമത്തിൽ ഇന്ന് (ജൂലൈ 27) പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ സുരക്ഷാസേനയും പൊലീസും വെടിവയ്‌പ്പ് തുടരുന്നതായി ജമ്മു കശ്‌മീർ പൊലീസ് ട്വിറ്ററിൽ അറിയിച്ചു.
പ്രദേശം സൈന്യം വളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ജൂൺ 27ന് കുൽഗാമിലെ ഗുണ്ട് ചാഹൽ അരുണിയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.
READ MORE: കുൽഗാമിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന